നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ വിഷയത്തിൽ പ്രതികരണവുമായി തിയറ്റർ ഉടമയും നിർമാതാവുമായ ലിബർട്ടി ബഷീർ–
ലിബർട്ടി ബഷീറിന്റെ പ്രതികരണത്തിലേക്ക്–
ഈ ജാമ്യം പരിഗണിക്കുമ്പോള്‍ തന്നെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു, ‘എന്തിനാണ് വീണ്ടും ഇങ്ങോട്ട് വരുന്നതെന്ന്’. ആ ചോദ്യത്തിൽ തന്നെ ജാമ്യം കിട്ടുമെന്ന് എനിക്ക് തോന്നിയിരുന്നു.
കഴിഞ്ഞ ജാമ്യഹർജി കൊടുത്തതിന് ശേഷം പൊലീസിന്റെ ഭാഗത്തുനിന്നും ഒരു പുരോഗതിയും കേസിൽ ഉണ്ടായിട്ടില്ല. നാദിർഷയെയും കാവ്യയെയും ചോദ്യം ചെയ്യുമെന്നു പറയുന്നതല്ലാതെ യാതൊന്നും പുതുതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ടൊക്കെയാകാം കോടതി ജാമ്യം നൽകിയത്.
ഇപ്പോൾ ദിലീപിന്റെ സമയം െതളിഞ്ഞിരിക്കുകയാണ്. പടം സൂപ്പർഹിറ്റാകുന്നു, ജാമ്യം ലഭിക്കുന്നു. സമയത്തിൽ വിശ്വസിക്കുന്നയാളാണ് ദിലീപ്. സാഹചര്യം മാറിയെന്ന് വേണം പറയാൻ.
90 ദിവസം തീരാൻ അഞ്ചുദിവസം ബാക്കി നിൽക്കെ ഇങ്ങനെയൊരു ജാമ്യം ചിലപ്പോൾ ചരിത്രത്തിൽ ആദ്യമാകും. പൊലീസ് നൽകിയ കേസ് ഡയറിയിൽ പുതുതായൊന്നും ഉണ്ടായി കാണില്ല. ഇത് പൊലീസിന് കിട്ടിയ തിരിച്ചടിയാണ്.