ആലപ്പുഴ റസ്റ്റ് ഹൗസിലെ ധനമന്ത്രിയുടെ മുറിക്ക് മന്ത്രി ജി.സുധാരന്‍ പൂട്ടിട്ടു. ഇതോടെ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാംനമ്പര്‍ മുറി, മന്ത്രി തോമസ് ഐസക് ഒഴിഞ്ഞു. മന്ത്രിയുടെ സ്ഥിരതാമസത്തിനായി അതിഥിമന്ദിരത്തിലെ മുറി ഒഴിച്ചിട്ടതാണ് പൊതുമരാമത്ത് മന്ത്രിയെ പ്രകോപിപ്പിച്ചത്.
ആലപ്പുഴയില്‍ വീടില്ലാത്ത ധനമന്ത്രി തോമസ് ഐസക് വര്‍ഷങ്ങളായി പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിലാണ് താമസം. മന്ത്രി ഇല്ലാത്ത സമയത്ത് മുറി അടച്ചിടും. മറ്റാര്‍ക്കും നല്‍കിയിരുന്നുമില്ല. ഈ വിഷയം പരാതിയായി എത്തിയതോടെയാണ് പൊതുമരാമത്ത് മന്ത്രി കഴിഞ്ഞദിവസം റസ്റ്റ് ഹൗസില്‍ പരിശോധനയ്ക്ക് എത്തിയത്. ഒന്നാംനമ്പര്‍ മുറി മന്ത്രിക്ക് ഉള്‍പ്പടെ ആര്‍ക്കുവേണ്ടിയും ഒഴിച്ചിടാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് മന്ത്രിയായ സുധാകരന്‍ നിര്‍ദേശം നല്‍കി. ഇതോടെയാണ് മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ ഒാഫിസിലേക്ക് മാറ്റിയത്. 12 മുറികളുള്ള അതിഥി മന്ദിരത്തില്‍, നടപടി ക്രമങ്ങള്‍ പാലിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം മുറി നല്‍കിയാല്‍ മതിയെന്നും ജി.സുധാകരന്റെ കര്‍ശന നിര്‍ദേശം ഉണ്ട്. ധനമന്ത്രിയുടെ അടുപ്പക്കാരുടെ യോഗസ്ഥലംകൂടിയാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ഒന്നാംനമ്പര്‍ മുറിയെന്ന പരാതിയും മുറി ഒഴിപ്പിക്കാന്‍ കാരണമാണ്.