ഐ.എ.എസ്- ഐ.പി.എസ് ഒാഫിസർമാർ തമ്മിൽ ഭിന്നതയില്ലെന്ന് പുതിയ ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം. സംസ്ഥാനത്തിന്റെ ധനസ്ഥിതി ഭദ്രമാണെന്നും നേരത്തെ നിശ്ചയിച്ച പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നളിനി നെറ്റോയിൽ നിന്നാണ് അദ്ദേഹം ചീഫ് സെക്രട്ടറി പദം ഏറ്റെടുത്തത്.
ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി പദത്തിൽ നിന്നാണ് ഡോ.കെ. എം. ഏബ്രഹാം ചീഫ് സെക്രട്ടറിപദത്തിലെത്തിയത്. നോട്ടുനിരോധനവും ജി.എസ്.ടിയും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിച്ചെങ്കിലും സർക്കാരിന്റെ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിന് ബുദ്ധിമുട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐ.എ.എസ്-ഐ.പി.എസ്. ഒാഫിസർമാർ തമ്മിൽ സൗഹൃദാന്തരീക്ഷമാണെന്നും ഡോ. ഏബ്രഹാം പറഞ്ഞു.
1982 ബാച്ചിലെ ഐ.എ.എസ് ഒാഫിസറായ ഡോ. ഏബ്രഹാമിന് ഡിസംബർ 31 വരെ തൽസ്ഥാനത്ത് തുടരാം. വിരമിച്ച നളിനെറ്റോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകും.