E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:43 PM IST

Facebook
Twitter
Google Plus
Youtube

മാഡം കാവ്യമാധവനെന്ന് പള്‍സര്‍ സുനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യമാധവനെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. എന്നാല്‍ ബുദ്ധികേന്ദ്രം കാവ്യയല്ല. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു പ്രതികരണം.സുനിയുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും 

pulsar-suni-kavya

മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുചോദിച്ചപ്പോഴാണ് നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. കാവ്യയെന്ന് നേരത്ത പറഞ്ഞിരുന്നല്ലോയെന്നും തന്‍റെ മാഡം കാവ്യയാണെന്നുമായിരുന്നു സുനിയുടെ പ്രതികരണം. കള്ളനായ തന്‍റെ കുമ്പസാരം കേള്‍ക്കണോ എന്ന് മാധ്യമങ്ങളോട് ചോദിച്ചുകൊണ്ടായിരുന്നു സുനി കാവ്യയുടെ പേര് വെളിപ്പെടുത്തിയത്. 

നടിയെ ആക്രമിച്ച കേസില്‍ നേരത്തെ സുനിക്ക് ജാമ്യമെടുക്കാനായി തന്നെവന്നുകണ്ടവര്‍ ഒരു മാഡത്തെക്കുറിച്ച് പറഞ്ഞുവെന്ന് അഡ്വ.ഫെനി ബാലകൃഷ്ണനാണ് ആദ്യം വെളിപ്പെടുത്തിയത്. കേസില്‍ മാഡത്തെക്കുറിച്ച് പൊലീസ് ഒരുഘട്ടത്തിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ മാ‍‍ഡത്തിന്‍റെ പേര് വെളിപ്പെടുത്തുമെന്ന് പിന്നീട് സുനി തന്നെ പറയുകയായിരുന്നു. കേസില്‍ സുനി സമര്‍പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും. അതെസമയം മുതിര്‍ന്ന നടിയെ ആക്രമിച്ചുവെന്ന കേസില്‍ സുനിയുടെ റിമാന്‍ഡ് അടുത്തമാസം എട്ടുവരെ നീട്ടി.