E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:07 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ചോദ്യ പേപ്പറിൽ ‘ഘൂർണന ചലനം’; അന്തംവിട്ട് ഉദ്യോഗാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-famly
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പതിവുപോലെ ഏതാനും ചോദ്യങ്ങൾ വലച്ചു ജില്ലയിലെ ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷ നടന്നു. ഓപ്ഷനിൽ ശരിയുത്തരം ഇല്ലാത്തവയും ഉത്തരത്തിനുവേണ്ടി തല പുകയ്ക്കേണ്ടവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. യുനെസ്കോ പൈതൃക സ്മാരകങ്ങൾ സന്ദർശിക്കാനുള്ള കുറഞ്ഞ നിരക്ക് ഏതെന്ന ചോദ്യംപോലും ഉണ്ടായി. 

ഘൂർണന ചലനം ഘൂർണന ചലനത്തിന് ഉദാഹരണം ഏത് എന്ന ശാസ്ത്രചോദ്യത്തിനു മുന്നിൽ ഇതെന്തു ചലനമാണെന്നറിയാതെ ഉദ്യോഗാർഥികൾ വലഞ്ഞു. ദൂരദർശൻ ആരംഭിച്ചത് എന്ന് എന്ന ചോദ്യവും ആശയക്കുഴപ്പമുണ്ടാക്കി. സംപ്രേഷണം ആരംഭിച്ചത് 1959ലാണെങ്കിലും പ്രത്യേക വിഭാഗമായത് 1976 ഏപ്രിലിലായിരുന്നു. 

ജില്ലയിൽ 159 പരീക്ഷാ കേന്ദ്രങ്ങൾ കോട്ടയം, വയനാട് ജില്ലകൾക്കായി നടത്തിയ പരീക്ഷയിൽ 1,72,815 പേരാണ് അപേക്ഷിച്ചിരുന്നത്. കോട്ടയത്ത് മാത്രം 1,14,698 ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നു. ഇതിൽ 65–70 ശതമാനം പേർ പരീക്ഷയ്ക്ക് ഹാജരായെന്നാണു പ്രാഥമിക കണക്കുകൾ. വരും ദിവസങ്ങളിൽ മാത്രമേ കൃത്യമായ ഹാജർനില ലഭിക്കുവെന്നു ജില്ലാ പിഎസ്‌സി ഓഫിസർ അറിയിച്ചു. കോട്ടയം–159, എറണാകുളം–184, ആലപ്പുഴ–90, പത്തനംതിട്ട–93 എന്നിങ്ങനെയായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. പിഎസ്‌സി പരീക്ഷ കണക്കിലെടുത്ത് കെഎസ്ആർടിസി 83 അധിക സർവീസുകളാണ് ഇന്നലെ നടത്തിയത്. വൻതിരക്കാണ് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ അനുഭവപ്പെട്ടത്.