നടന് ദിലീപിന്റെ ചാലക്കുടി ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ സര്‍വേയറുടെ റിപ്പോര്‍ട്ട്. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി ഡി സിനിമാസിന്റെ ഭൂമിക്കൊപ്പമുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. ക്ഷേത്രം അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതിയുമില്ല. പുറമ്പോക്ക് ഭൂമി കയ്യേറിയതാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നതോടെ ജില്ലാ സര്‍വേയര്‍ സ്ഥലം അളക്കുകയായിരുന്നു. ഒരു മാസം നീണ്ട സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് ജില്ലാ സര്‍വേയര്‍ റിപ്പോര്‍ട്ട് കൈമാറിയത്. റീ സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്കു കൈമാറി.
Advertisement