ബാലാവകാശ കമ്മിഷന് അംഗങ്ങളുടെ നിയമനത്തില്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ മന്ത്രി കെ.കെ. ശൈലജയെ സംരക്ഷിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. കൊട്ടിയൂര്‍ പീഡനക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയെ സര്‍ക്കാര്‍ ബാലാവകാശ കമ്മിഷന് അംഗമാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. മന്ത്രി കെ.കെ. ശൈലജയെ സഭയില്‍ ബഹിഷ്കരിക്കാനും പ്രതിപക്ഷം തീരുമാനിച്ചു.
Advertisement