മലയാള മനോരമ ഒരുക്കുന്ന മലയാളപ്പാട്ട് നാളെ പുറത്തിറങ്ങും. 'മലയാളത്തിനായി മനോരമ' എന്ന പേരിൽ ഇറങ്ങുന്ന മധുരഗാനം എം.ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. നാളെ പുതുമകളോടെ പുറത്തിറങ്ങുന്ന മലയാള മനോരമയിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ പാട്ടുകേള്‍ക്കാം.
ഹോള്‍ഡ് ചിങ്ങപ്പുലരിയിൽ മലയാളിക്കുള്ള പുതുവർഷ സമ്മാനമാണ് മനോരമ ഒരുക്കിയ മലയാളപ്പാട്ട്. ഭാഷയുടെ സൗന്ദര്യവും കാർഷിക സംസ്കാരവും നാടിന്റെ നന്മയും ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നു. ലളിതമായ വരികളിലൂടെ മലയാളത്തിന് പുതിയൊരു പാട്ടനുഭവം സമ്മാനിക്കുകയാണ് മലയാളത്തിലെ മനോരമ. ഹോള്‍ഡ് എല്ലാവരിലേക്കും അറിയാതെ കടന്നുചെല്ലുന്ന ഈണമാണ് പാട്ടിനായി ഒരുക്കിയത്.
റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. മലയാളത്തിന്റെ ചിന്നക്കുയില്‍ ശ്രേയ ജയദീപിന്റെ ശബ്ദത്തിലാണ് പാട്ട് പ്രേക്ഷകരിലേക്ക് എത്തുക.