E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഡി സിനിമാസ് തുറക്കും വരെ നിരാഹാരവുമായി സലിം ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

d-cinema-salim
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയതിൽ പ്രതിഷേധിച്ച് നിരാഹാര സമരവുമായി യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് സലിം ഇന്ത്യ. തിയറ്റർ തുറക്കുംവരെ ചാലക്കുടി മുനിസിപ്പല്‍ ഓഫീസിനുമുന്നില്‍ നിരാഹാരസമരം നടത്താനാണ് സലിമിന്റെ തീരുമാനം. 

തിയറ്റര്‍ അടപ്പിച്ചത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്ന പേരിലാണ് പ്രതിഷേധം. സംവിധായകൻ ലാൽജോസ് അടക്കമുള്ളവർ സലിമിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. 

ചൊവ്വാഴ്ച രാവിലെ പത്തിന് നിരാഹാരം തുടങ്ങി. രാവിലെ ചാലക്കുടി നഗരസഭക്ക് മുൻപിൽ ശയന പ്രദക്ഷിണം ചെയ്താണ് സലിം തന്റെ പ്രതിഷേധ സമരം ആരംഭിച്ചത്. ദിലീപിനെതിരേ നടന്ന ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനില്‍ ഹര്‍ജി നല്‍കിയതായും സലിം പറഞ്ഞു. 

ഡി സിനിമാസ് തിയറ്റർ നഗരസഭ അടച്ചുപൂട്ടിയതിനെതിരെ സഹോദരൻ അനൂപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മതിയായ ലൈസൻസില്ലാതെയാണ് തിയറ്റർ പ്രവർത്തിച്ചിരുന്നതെന്നു വിലയിരുത്തിയാണ് നഗരസഭ തിയറ്റർ പൂട്ടിയത്. ലൈസൻസോടു കൂടിയാണ് തിയറ്റർ പ്രവർത്തിച്ചിരുന്നതെന്നും ഹർജിയിൽ പറയുന്നു.