തിരുവനന്തപുരം വിളപ്പിൽശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിെയ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കാമുകനും അയൽവാസിയായ സ്ത്രീയും അടക്കം അഞ്ചുപേർ പിടിയിൽ. കൂടുതൽ പേർക്ക് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. അയൽവാസി ശ്രീകല, ഇവരുടെ ഭർത്താവ് സുരേഷ്, ഷൈനി, ഒാട്ടോ ഡ്രൈവർ സെബാസ്റ്റ്യൻ, കാമുകൻ വിഷ്ണുസാഗർ എന്നിവരാണ് പിടിയിലായത്. മൂന്നാഴ്ച മുമ്പാണ് പെൺകുട്ടി ഗർഭിണിയാണന്ന വിവരം വീട്ടുകാർ അറിയുന്നത്. ഇതെത്തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിഷ്ണു കുറ്റം നിഷേധിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് ശ്രീകലയുടെ നേതൃത്വത്തിൽ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ച കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്.
Advertisement