" അല്ല മിസ്റ്റര്ഡിജിപി, ഞങ്ങടെ ദിലീപേട്ടനെതിരെ ആര്‍ക്കാ പരാതി ? നടിക്കോ അതോ നിങ്ങള്‍ പൊലീസുകാര്‍ക്കോ "
ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഫോണിലേക്ക് ഈ ചോദ്യവുമായി കോളെത്തിയത് ഒന്നും രണ്ടും തവണയല്ല. മൂന്നു നാലു ദിവസം തുടര്‍ച്ചയായി വിളികളെത്തി. ശല്യം സഹിക്കാന്വയ്യാതായതോടെ ഡിജിപി ശല്യക്കാരന്റെ നമ്പര്സൈബര്സെല്ലിന് കൈമാറി. ഒടുവില്വിളിയെത്തുന്നത് ദിലീപിന്റെ സ്വന്തം നാടായ ആലുവയില്നിന്നാണെന്ന് കണ്ടെത്തി. ഇതോടെ ഫോണ്‍വിളിച്ചയാളെ കണ്ടെത്തി ഒന്നു വിരട്ടി വിടാന്ഡിജിപി ആലുവ പൊലീസിന് നിര്‍ദ്ദേശവും നല്കി. ഏറെ മെനക്കെടാതെ തന്നെ പൊലീസ് ആളെ കണ്ടെത്തി. തന്നെ േതടിയെത്തിയ പൊലീസുദ്യോഗസ്ഥരോടും യുവാവ് ഡിജിപിയോട് ചോദിച്ച അതേ ചോദ്യം ആവര്‍ത്തിച്ചു.
"ഞങ്ങടെ ദിലീപേട്ടനെതിരെ ആര്‍ക്കാ പരാതി ? നടിക്കോ അതോ നിങ്ങള്‍ പൊലീസുകാര്‍ക്കോ "
പൊലീസിനെ നേരില്‍ക്കണ്ടിട്ടും തെല്ലും ഭയമില്ലാതെ ചോദ്യമെറിഞ്ഞ യുവാവിനെ കുറിച്ച് കൂടുതലന്വേഷിച്ചപ്പോഴാണ് എസ്ഐക്കും സംഘത്തിനും കാര്യം മനസിലായത്. മാനസികാസ്വാസ്ഥ്യമുളള ആളാണ് കക്ഷി. ഭാര്യ ഉപേക്ഷിച്ചതിനെ തുടര്‍ന്നുളള മാനസിക സംഘര്‍ഷത്തിലാണ് ദിലീപ് ആരാധനകനായ യുവാവ് ഡിജിപിയെ ഫോണില്വിളിച്ചതെന്നും വ്യക്തമായതോടെ പൊലീസ് അടങ്ങി . ഇനി ഈ ചോദ്യവുമായി ഡിജിപിയെ വിളിക്കരുതെന്ന് പേരിനൊരു താക്കീത് നല്കി യുവാവിനെ പറഞ്ഞു വിട്ട് പൊലീസ് തലയൂരി.