E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് സുപ്രീംകോടതിയുടെ അനുമതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കി. വിവാഹത്തിലും തുടര്‍ചടങ്ങുകളിലും പങ്കെടുക്കാന്‍ ഓഗസ്റ്റ് ഏഴുമുതല്‍ പതിനാല് വരെ കേരളത്തില്‍ താമസിക്കാം. സുരക്ഷയുടെ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ചാണ് മഅദനിക്ക് അനുകൂലമായ തീരുമാനമെടുത്തത്. സുരക്ഷാചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ എതിര്‍വാദമുന്നയിച്ചെങ്കിലും, അകമ്പടി പൊലീസുകാരുടെ അടക്കം ചെലവ് വഹിക്കാമെന്ന് മഅദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉറപ്പുനല്‍കി. ഇതോടെ, ഓഗസ്റ്റ് ഒമ്പതിന് തലശേരിയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി മഅദനിക്ക് അനുമതി നല്‍കുകയായിരുന്നു. 

രോഗബാധിതയായ അമ്മയെ കാണാനാണ് നാളെ മുതല്‍ ഏഴാംതിയതി വരെ മഅദനിക്ക് ബെംഗളൂരു കോടതി അനുമതി നല്‍കിയത്. എന്നാല്‍, മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വിധി പഠിച്ചശേഷമേ കേരളത്തിലേക്ക് എന്നു തിരിക്കുമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :