E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പി.യു.ചിത്രയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.യു.ചിത്രയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ചിത്രയ്ക്ക് ഫെഡറേഷന്‍ അവസരമൊരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്കോളര്‍ഷിപ്പ് നല്‍കി ദത്തെടുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ചിത്രയുടെ വീട്ടിലെത്തിയ കായികമന്ത്രി അറിയിച്ചു. സിലക്ഷന്‍ കമ്മിറ്റിയിലുള്ള മലയാളികള്‍ നീതിപുലര്‍ത്തിയിരുന്നുവെങ്കില്‍ ചിത്രയ്ക്ക് അവസരം ലഭിക്കുമായിരുന്നുവെന്നും എ.സി.മൊയ്തീന്‍ പറഞ്ഞു. 

കോടതി ഉത്തരവിന് ശേഷവും നടപടിയെടുക്കാത്ത അത്‌ലറ്റിക് ഫെഡറേഷനെ നിലയ്ക്കുനിര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രിയു‌ടെ ആവശ്യം. 

ഊട്ടിയിലെ ദേശീയ ക്യാംപില്‍ നിന്നുമെത്തിയ ചിത്രയെ കായികമന്ത്രിയും നാട്ടുകാരും ചേര്‍ന്ന് വീട്ടിലേക്ക് ആനയിച്ചു. ചിത്രയേയും മാതാപിതാക്കളേയും കണ്ട് ആശ്വസിപ്പിച്ച കായികമന്ത്രി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. സ്കോളര്‍ഷിപ്പ് നല്‍കി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ചിത്രയെ ഒഴിവാക്കിയതില്‍ സിലക്ഷന്‍ കമ്മിറ്റിയിലെ മലയാളികള്‍ക്ക് പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. ടീം ലിസ്റ്റ് അവസാനദിവസം വരെ മറച്ചുവച്ചത് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു 

നാട്ടുകാരുടെ മുന്നില്‍വച്ച് ചിത്ര തന്റെ ആവശ്യങ്ങള്‍ മന്ത്രിയെ അറിയിച്ചു, ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :