വീട്ടമ്മയോട് അപമര്യാദയ്ക്ക് പെരുമാറിയതിന് കോവളം എം.എൽ.എ എം.വിൻസന്റിനെതിരെ പൊലീസ് കേസെടുത്തു. സമീപവാസിയായ വീട്ടമ്മയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ആത്മഹത്യക്കുശ്രമിച്ച വീട്ടമ്മ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിൽസയിലാണ്. ഇവരുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
അതേസമയം എം.എല്‍.എയ്ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. അബോധാവസ്ഥയില്‍ കഴിയുന്ന വീട്ടമ്മയുടെ മൊഴി എടുക്കാനായാലേ നിജസ്ഥിതി പുറത്തുവരികയുള്ളൂവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.