മുന്നണിമാറ്റത്തെ ശക്തമായി എതിർത്ത് ജെഡിയു കോഴിക്കോട് ജില്ലാകമ്മിറ്റി. ഇടത് മുന്നണിയിലേക്ക് പോകേണ്ട സാഹചര്യം നിലവിൽ ഇല്ല, നേതാക്കളുടെ അത്തരത്തിലുള്ള പ്രസ്താവന അനവസരത്തിലാണെന്നും ജില്ലാകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
മുന്നണിമാറ്റത്തിന് കച്ചമുറുക്കിയ സംസഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കോഴിക്കോട് ജില്ലാകമ്മിറ്റി യോഗം പിരിഞ്ഞത്, പാർട്ടിയുടെ കോഴിക്കോട്ടെ ശക്തിയും അംഗബലവും ചൂണ്ടിക്കാട്ടിയ ജില്ലാകമ്മിറ്റി മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ച അനവസരത്തിലാണെന്നും അഭിപ്രായപ്പെട്ടു
ചാരുപ്പാറ രവി ഷെയ്ക്ക് പി ഹാരിസ് വർഗ്ഗീസ് ജോർജ് തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കളുടെ അഭിപ്രായങ്ങളെ മുഴുവന്‍ കോഴിക്കോട് ജില്ലാകമ്മിറ്റി തള്ളി
മുന്നണിമാറ്റത്തെ കുറിച്ച് പാർട്ടി സംസ്ഥാന കൗൺസിൽ ചർച്ചയ്ക്കെടുത്താൽ കോഴിക്കോട് നേതൃത്വം ശക്തമായി എതിർക്കും. കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പ് കാലത്തു നിയമസഭ തിരഞ്ഞടുപ്പ് ഘട്ടത്തിലും മുന്നണിമാറ്റത്തെ കോഴിക്കോട് കണ്ണൂർ ജില്ലാകമ്മിറ്റികള്‍ ശക്തമായി എതിർത്തിരുന്നു.പാർട്ടിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ നടത്തിയ പ്രസ്താവനയാണ് പുതിയ ചർച്ചക്ക് തുടക്കമിട്ടത്.