നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റുണ്ടാകുമെന്ന് സൂചിപ്പിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. കസ്റ്റഡിയിലെടുക്കലും അറസ്റ്റും അന്വേഷണത്തിന്റെ ഭാഗമാണെന്ന് ബെഹ്റ മനോരമന്യൂസിനോട് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement