കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതി നൽകില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ മോളി. പെൺമക്കളുമായി കേസിന്റെ പുറകെ നടക്കാൻ സാധിക്കാത്തതുകൊണ്ടാണ് പരാതി നൽകാത്തതെന്നും മോളി മനോരമ ന്യൂസിനോട് പറഞ്ഞു. ജോയിയുടെ മരണത്തിന് ചെമ്പനോട വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവാദികളെന്ന് ജോയിയുടെ മൂത്തമകൾ അഞ്ജു പറഞ്ഞു.
Advertisement