വില്ലേജ് ഓഫിസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരും. കരം അടയ്ക്കാന്‍ വരുന്നവരില്‍നിന്ന് അതേദിവസംതന്നെ കരം സ്വീകരിക്കണം. അത് സാധ്യമല്ലാതെ വന്നാല്‍ കാരണങ്ങള്‍ രേഖാമൂലം നല്‍കണം. കരം അടയ്ക്കുന്നത് ഉള്‍പ്പെടെ വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതു പരാതിയും താലൂക്ക് ഓഫിസില്‍ നല്‍കാവുന്നതാണ്.
അങ്ങനെ ഒരു പരാതി ലഭിച്ചാല്‍ അതിന് ഉടന്‍ പരിഹാരം കാണേണ്ടത് തഹസില്‍ദാറുടെ ചുമതലയാണ്. വില്ലേജ് ഓഫിസിലെ സേവനങ്ങള്‍ തേടിവരുന്നവര്‍ ഒന്നിലധികം തവണ വരാന്‍ ഇടയാക്കരുതെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങളുല് വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കലക്ടര്‍മാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഉടന്‍തന്നെ റവന്യൂ വകുപ്പ് പുറപ്പെടുവിക്കും.