പുതുവൈപ്പ് എൽപിജി പദ്ധതിക്കെതിരായുള്ള സമരത്തിൽ നിന്ന് പിൻമാറില്ലെന്നുറപ്പിച്ച് പുതുവൈപ്പ് തീരദേശവാസികൾ. വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പ്രഹസനം മാത്രമാണെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായെന്നും ഇവർ മനോരമ ന്യൂസിനോട് പറഞ്ഞു.
സുരക്ഷ സംബന്ധിച്ച പുതുവൈപ്പുകാരുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് പിണറായി ആവർത്തിച്ചതോടെയാണ് ശക്തമായ സമരം തുടരുമെന്ന സൂചന പുതുവൈപ്പ് കാർ നൽകുന്നത്
തങ്ങളെ തല്ലിച്ചതച്ച പൊലീസ് നടപടിയും ഇവർ മറന്നിട്ടില്ല, പ്ലാന്റിനെതിരെ എട്ട് വർഷം മുൻപാരംഭിച്ച സമരത്തിൽ നിന്ന ഇനിപിന്നോട്ടില്ല