E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

രോഗബാധിതരായ ജീവനക്കാർക്ക് വൈദ്യുതി ബോർഡിന്റെ പുതിയ ഉത്തരവ് തിരിച്ചടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വൈദ്യുതിബോര്‍ഡിലെ സ്ഥലംമാറ്റത്തില്‍നിന്ന് രോഗബാധിതരായ ജീവനക്കാരെ ഒഴിവാക്കാനുള്ള പുതുക്കിയ മാനദണ്ഡത്തില്‍ കടുത്ത അനീതി. ഗുരുതരരോഗം ബാധിച്ചവരെപ്പോലും ബുദ്ധിമുട്ടിലാക്കുന്ന വ്യവസ്ഥകള്‍ക്കെതിരെ ജീവനക്കാരുടെ സംഘടന രംഗത്തെത്തി. സ്ഥലമാറ്റ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെ സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ തേടുകയാണ് ജീവനക്കാര്‍. 

വൈദ്യുതിബോര്‍ഡിലെ വര്‍ഷംതോറുമുള്ള സ്ഥലമാറ്റങ്ങളില്‍നിന്ന് കൃത്യമായ ചികില്‍സാരേഖയുടെയും സര്‍ട്ടിഫിക്കറ്റിന്‍റെയും അടിസ്ഥാനത്തില്‍ രോഗബാധിതരായവരെ ഒഴിവാക്കാറുണ്ട്. ജില്ല മെഡിക്കല്‍ ബോര്‍ഡിന്‍റെയോ ചികില്‍സിക്കുന്ന ആശുപത്രിയിലെ ഡോക്ടറുടെയോ സര്‍ട്ടിഫിക്കറ്റ് മാനദണ്ഡമാക്കിയാണ് രോഗബാധിതരെ ഒഴിവാക്കുന്നത്. ഇവിടെയാണ് ബോര്‍ഡിന്‍റെ ഉന്നതങ്ങളില്‍നിന്ന് തിരുത്തല്‍ ഉണ്ടായത്. ഒാരോ രോഗത്തിനും ജീവനക്കാര്‍ ഏത് ആശുപത്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന ബോര്‍ഡിന്‍റെ ഉത്തരവാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 

ഉദാഹരണത്തിന് കാസര്‍ക്കോട്ടുള്ള ഒരു ജീവനക്കാരന്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനെങ്കില്‍ സ്ഥലമാറ്റം ഒഴിവാക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തണം. ഗുരുതരമായ കരള്‍ രോഗമുണ്ടെങ്കില്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍നിന്നോ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നോ വേണം സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍. പലതരം കാന്‍സര്‍ ബാധിതര്‍ക്ക് പല ആശുപത്രികള്‍. പതിനാലുജില്ലകളിലെയും ഉദ്യോഗസ്ഥരെ ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം ജീവനക്കാരുടെ സംഘടനകളുമായി ആലോചിച്ചാണെന്ന് ബോര്‍ഡ് പറയുമ്പോഴും സംഘടനകള്‍ ഇത് നിഷേധിക്കുന്നു. 

മുപ്പത്തയ്യായിരത്തോളംവരുന്ന ജീവനക്കാരില്‍ രണ്ടായിരത്തോളം പേര്‍ രോഗബാധിതരാണെന്നാണ് ജീവനക്കാരുടെ സംഘടനകള്‍തന്നെ ചൂണ്ടിക്കാണിക്കുന്നത്. ജുലൈയില്‍ സ്ഥലമാറ്റ ഉത്തരവ് പുറത്തിറങ്ങുമെന്ന സൂചനകള്‍ക്കിടെ രോഗംമൂലം ബുദ്ധിമുട്ടിലായവരെ ദ്രോഹിക്കുന്ന നടപടി പിന്‍വലിക്കണമെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ ആവശ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :