E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:00 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കൊച്ചി മെട്രോ സൂപ്പർ... പക്ഷേ ജീവിതം വഴിമുട്ടരുതല്ലോ സാറെ......

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kochi-metro
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോ സൂപ്പറാ! നുമ്മടെ കൊച്ചി പൊളിക്കും. ലോകം നുമ്മ നോക്കാണ്. നല്ല കാര്യം. 55 കൊല്ലമായിട്ട് ഞാൻ ഈ മാർക്കറ്റിൽ മീൻകുട്ട ചുമക്കണ്. ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോ. ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാ നുമ്മടെ ചങ്ക് പൊളിയും മോനേ. താണ്ടമ്മ ചേച്ചിയാണ് ചമ്പക്കര മാർക്കറ്റിന്റെ ചൂടും ചൂരും നന്നായി അറിയാവുന്ന താണ്ടമ്മ ചേച്ചി. താണ്ടമ്മ ചേച്ചിയുടെ ആശങ്കൾക്ക് കൊച്ചിയിലെ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ മുഖമാണ്. താണ്ടമ്മ ചേച്ചിയുടെ കരച്ചിലിനൊപ്പം ചമ്പക്കര മാർക്കറ്റും തേങ്ങും. 

200 കൊല്ലം പഴക്കമുണ്ട് ചമ്പക്കര മാർക്കറ്റിന്. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം. രണ്ട് ഭാഗവും കായലിനാൽ ചുറ്റപ്പെട്ട പ്രദേശം. സംസ്ഥാന പാതയോടും ദേശീയ പാതയോടും ചേര്‍ന്നു കിടക്കുന്നതും വാഹനങ്ങള്‍ക്കും ബോട്ടുകള്‍ക്കും വഞ്ചികള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന മാർക്കെറ്റെന്ന പ്ലസ് പോയിന്റുമുണ്ട് ചമ്പക്കര മാർക്കറ്റിന്. ചമ്പക്കര മാർക്കറ്റ് വെറുമൊരു ചന്തയല്ല ജീവിതം ഉറങ്ങുന്ന സ്ഥലമാണ്. സംശയമുണ്ടെങ്കിൽ ബാക്കി മണികണ്ഠൻ പറയും. ഈ മാർക്കറ്റിന്റെ വഴിയോരങ്ങളിൽ നടന്നും കലഹിച്ചും സിനിമയിലേയ്ക്ക് ഓടികയറിയവനാണ് മണികണ്ഠൻ. കമ്മട്ടിപാട്ടത്തിൽ കണ്ട അടിയും അതിജീവനവും മണികണ്ഠൻ   ഈ മാർക്കറ്റിൽ കണ്ടിട്ടുണ്ട്. 

ക്ഷയിച്ച പഴയ തറവാട് പോലെ..

kcohi-metro02

പഴമയും പാരമ്പര്യവും ഉണ്ടെങ്കിലും പരിതാപകരമായ അവസ്ഥയിലാണ് ഈ മാർക്കറ്റ്. ആകെ 40 സെന്റ് സ്ഥലത്താണ് മാർക്കറ്റിന്റെ പ്രവർത്തനം. ഐസ്, പച്ചക്കറി, ടീഷോപ്പ്, പലചരക്ക്, ഉണക്കമീന്‍, ഇറച്ചി തുടങ്ങിയ കച്ചവടവും ടെമ്പോ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ക്കൊണ്ട് ജീവിത മാര്‍ഗ്ഗം തേടുന്നവരെല്ലാം ഈ സ്ഥലത്താണ് തിങ്ങിപ്പാർക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ഈ മാർക്കറ്റിനെ ആശ്രയിച്ചു കഴിയുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറയുന്നു. മെട്രോയുടെ ഭാഗമായി കുന്നറ മുതൽ പേട്ട വരെ നടത്തിയ സാമൂഹിക പ്രത്യാഘാത പഠനത്തിൽ 149 പേർക്കാണ് വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നത്. കുന്നറ പാര്‍ക്ക് എക്കോപാര്‍ക്കായി വികസിപ്പിക്കാനും ചമ്പക്കര മാര്‍ക്കറ്റ് വികസിപ്പിച്ച് ജീവനോപാധികള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രയോജനപ്പെടുത്താനുമാണ് റിപ്പോര്‍ട്ടിൽ സുപ്രധാന നിര്‍ദേശമുണ്ടായിരുന്നു. 

മെട്രോ സ്ഥലം ഏറ്റെടുക്കൽ വിജയമോ? 

മഹാരാജാസ്, കളമശേരി, വെറ്റില-തൈക്കൂടം ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ വിജയകരമായിരുന്നു. മൂന്ന് കാറ്റഗറിയായി സ്ഥലം വിഭജിച്ചു മൂന്ന് തരം വില നിശ്ചയിച്ചായിരുന്നു സർക്കാർ സ്ഥലം ഏറ്റെടുത്തത്.  പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന് 52 ലക്ഷം സെന്റിന് കൊടുത്തായിരുന്നു ആകെയുണ്ടായിരുന്ന വിവാദം. ഏറ്റവും ഉയർന്ന വില 27 ലക്ഷം മറ്റുളളവർക്ക് നൽകിയ സ്ഥാനത്താണ് ഈ സ്ഥാപനത്തിന് ഇത്രയും തുക നൽകി ഏറ്റെടുത്തത്. തൈക്കൂടത്ത് 12 വീടുകളും 20 കടകളും സർക്കാർ ഏറ്റെടുത്തു. വാടകയ്ക്ക് കട നടത്തുന്നവർക്ക് 6 ലക്ഷത്തി മുപ്പത്താറായിരം രൂപം സർക്കാർ പാക്കേജും പ്രഖ്യാപിച്ചു. ചമ്പക്കര മാർക്കറ്റ് ഉൾപ്പെടുന്ന കുണ്ടറ മുതൽ പേട്ട വരെയുളള പ്രദേശത്ത് 84 സ്ഥിരതാമാസക്കാരായ കുടുംബങ്ങളും 65 പേർ വാടകക്കെട്ടിടങ്ങളിലെ കച്ചവടക്കാരുമാണ്. .2013ലെ സ്ഥലമെടുപ്പുനിയമം അനുസരിച്ചാണ് സർക്കാർ ഇപ്പോൾ ഭൂമി ഏറ്റെടുക്കുന്നത്. നേരത്തെ നൽകിയതിൽ നിന്ന് തുക ഈ നിയമനുസരിച്ച് കുറയും എന്ന വാദമാണ് സർക്കാരിനോട് സഹരിക്കാതിരിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്ന ഘടകം. 

kochi-metro-03

മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ ഏറ്റവുമധികം ബാധിക്കുന്നത് കുണ്ടറ മുതൽ പേട്ട വരെയുളള ഭാഗങ്ങളിലാണ്. വെറ്റില- തൈക്കുടം ഭാഗത്തുളള 12 വീടുകൾ. 20 കടകൾ സർക്കാർ ഏറ്റെടുത്തിരുന്നു. 21 ലക്ഷം രൂപയായിരുന്നു സെന്റിന് അനുവദിച്ചിരുന്നത്. വാടകയ്ക്ക് കട നടത്തുന്നവർക്ക് 6 ലക്ഷത്തി മുപ്പത്താറായിരം രൂപ സർക്കാർ പാക്കേജും പ്രഖ്യാപിച്ചു. കളമശേരി, മഹാരാജാസ് തുടങ്ങിയ പ്രദേശങ്ങളിലും സ്ഥലം ഏറ്റെടുക്കൽ വിജയകരമായിരുന്നു. പ്രമുഖ വസ്ത്രസ്ഥാപനത്തിന് സെന്റിന് 52 ലക്ഷം നൽകിയത് മാത്രമായിരുന്നു വിവാദം. ഇവിടങ്ങളിൽ വ്യാപരസ്ഥാപനങ്ങളാണ് കൂടുതലും ഒഴിപ്പിക്കേണ്ടി വന്നതെന്നത് സർക്കാരിന്റെ പണി എളുപ്പമാക്കിയിരുന്നു.

ചമ്പക്കര മാർക്കറ്റ് ഉൾപ്പെടുന്ന കുണ്ടറ മുതൽ പേട്ട വരെയുളള പ്രദേശത്ത്  84 പേര്‍ സ്ഥിരതാമസക്കാരായ കുടുംബങ്ങളും 65 പേര്‍ വാടക കെട്ടിടങ്ങളിലെ കച്ചവടക്കാരുമാണ്. 3.75 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 2013ലെ സ്ഥലമെടുപ്പുനിയമം അനുസരിച്ചാകും ഈ ഏറ്റെടുക്കല്‍. ഇതോടെ ഈ നിയമം അനുസരിച്ച് പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്ന ആദ്യ ജില്ലയായി എറണാകുളം മാറും.എതിപ്പു ഉയർന്നപ്പോൾ 10 ശതമാനം ഉയര്‍ന്ന വില നൽകാമെന്ന് ജില്ലാ ഭരണകൂടം പറയുന്നുണ്ടെങ്കിലും ന്യായമായ വില നൽകിയില്ലെങ്കിൽ നിരഹാര സമരം അടക്കമുളള കാര്യങ്ങളിലേയ്ക്ക നീങ്ങേണ്ടി വരുമെന്ന്  ജനകീയ സമിതി മുന്നറിയിപ്പു നൽകുന്നു. കന്നറ മുതല്‍ ഐഒസി പെട്രോള്‍ പമ്പ് വരെയുള്ള ഭാഗത്തെ സ്ഥലം സര്‍ക്കാര്‍ നിശ്ചയിച്ചതനുസരിച്ച് മൂന്നാം കാറ്റഗറിയാണ്. ഇവിടെ 22.51 ലക്ഷം രൂപയാണ് വിലയിട്ടിട്ടുള്ളത്. രണ്ടാം കാറ്റഗറിയില്‍ വരുന്ന പെട്രോള്‍ പമ്പ് മുതല്‍ പേട്ട വരെയുള്ള ഭാഗത്ത് 27.36 ലക്ഷമാണ് സെന്റിന് വില. ഇത് ഭൂരിഭാഗം വീട്ടുടമകളും അംഗീകരിച്ചിട്ടുണ്ട്. സഥലടെുപ്പ് നടപടിയുടെ ഭാഗമായുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് നികുതികളും രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള ചെലവും ഒഴിവാക്കികൊടുക്കുമെന്നും പുതിയ വ്യവസ്ഥയിലുണ്ട്.30 ലക്ഷം വരെ കിട്ടുമെന്ന് കരുതി ആദ്യഘട്ടത്തിൽ സ്ഥലം കൊടുക്കാതിരുന്നവർ 22.51 ലക്ഷത്തിന് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :