കൊച്ചി മെട്രോയിൽ മുഖ്യമന്ത്രിയുടെ യാത്ര. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായിട്ടായിരുന്നു പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര. എന്നാൽ മെട്രോ സൗരോർജ്ജ പ്ലാന്റ് ഉദ്ഘാടനത്തിന് സ്ഥലം എം എൽ എയെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം യാത്രയ്ക്കിടയിലെ കല്ലുകടിയായി.
പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ കെ എം ആർ എൽ എംഡി ഏലിയാസ് ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പിന്നെ മെട്രോയ്ക്കുള്ളിലേക്ക്. മെട്രോയ്ക്കുള്ളിൽ നിന്നുള്ള കാഴ്ചകൾ നന്നായാസ്വദിച്ച് മുഖ്യമന്ത്രിയിരുന്നു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. എം എൽ എ യുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രി ചടങ്ങ് ഒഴിവാക്കി. ആലുവയിൽ യാത്ര അവസാനിപ്പിച്ച ഉടൻ കാബിനിലെത്തി ലോക്കോ പൈലറ്റുമാരെയും അഭിനന്ദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.