കൊച്ചിയിൽ കുരുന്നുകളെ സ്കൂളുകളിലേക്ക് സ്വാഗതം ചെയ്ത് പൊലീസ്. നഗരത്തിലെ പത്തു സ്കൂളിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നവാഗതരെ സ്വാഗതം ചെയ്തത്. ആദ്യദിനം സ്കൂളിലേക്ക് പിച്ചവെച്ചെത്തിയ കുരുന്നുകളെ കൈപിടിച്ച് ക്ലാസിലേക്ക് കൊണ്ടുപോയത് പൊലീസ് മാമൻമാർ.മധുരവും,കളിപ്പാട്ടവും,ബുക്കുമൊക്കെ സമ്മാനമായി നൽകി.
കുട്ടികളുടെയും രക്ഷിതാക്കളുടെയും പേടി അകറ്റുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.സർക്കാർ സ്കൂളുകളെല്ലാം പ്രവേശനോൽസവത്തോടെയാണ് നവാഗതരെ എതിരേറ്റത്. ആദ്യമായി സ്കൂളിലെത്തിയതിന്റെ ആശങ്ക ഭൂരിഭാഗത്തിനുമില്ലായിരുന്നു. എന്നാൽ ഒട്ടുംവഴങ്ങാതെ അധ്യാപകരെ വലച്ചവരും കുറവല്ല.