E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

പരസ്യമായി മാടിനെ അറുത്ത റിജില്‍ മാക്കുറ്റിയടക്കമുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് ദേശീയനേതൃത്വം പുറത്താക്കി. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസനും പറഞ്ഞു. 

പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് ഷറഫുദീന്‍ കണ്ണാടിപ്പറമ്പ് എന്നിവരെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയനേതൃത്വം പുറത്താക്കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയെ രാഹുല്‍ ഗാന്ധി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ദേശീയനേതൃത്വം നടപടിയെടുത്തത്. 

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഡിസിസിക്ക് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു.ഈ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പുതന്നെ റിജിലിനെ പുറത്താക്കുന്നതായി എം.എം. ഹസന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞു. 

കന്നുകാലി കശാപ്പ് വിഷയത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന തുടര്‍ച്ചയായ സമരങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നടപടി മങ്ങലേല്‍പ്പിച്ചതായി നേതാക്കള്‍ പറഞ്ഞു. പരസ്യമായി മൃഗങ്ങളെ കശാപ്പ് ചെയ്തതിന് റിജില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :