E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഒന്നും മൂന്നും ചേർന്ന ഒന്നാന്തരം ദിനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pinarayi-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോദി സർക്കാരിനു മൂന്നു വയസ്സും പിണറായി സർക്കാരിന് ഒരു വയസ്സും പൂർത്തിയാകുന്നത് ഒരേദിവസമാകുന്നതു താങ്ങാനുള്ള കെൽപു കേരളത്തിനുണ്ടോ എന്നതു ശാസ്ത്രജ്ഞൻമാർക്കിടയിൽ തർക്കവിഷയമാണ്. കേന്ദ്രം വയ്ക്കുന്ന ഓരോ വികസനമാർഗത്തിനും ഇടതുപക്ഷം ബദൽ നിർദേശിക്കുന്ന കാലമാണ്. രണ്ടും രണ്ടും കൂട്ടിയാൽ അഞ്ചെന്നാണു കേന്ദ്രം പറയുന്നതെങ്കിൽ അതു മൂന്നെന്നാണു സംസ്ഥാന സർക്കാർ പറയുക. അതിനെയാണ് ഇടതു ബദൽ എന്നു രാജ്യാന്തരതലത്തിൽ വിശേഷിപ്പിക്കുന്നത്. 

പണ്ടൊക്കെ കേരള മോഡലിനായിരുന്നു പ്രചാരം. ഈയിടെയായി കേരള മോഡലിന്റെ ശോഭ അൽപം മങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. എന്നാൽ ഒരു വർഷം കൊണ്ട് അതിന്റെ ഷെയർ വാല്യു വല്ലാതെ കൂടിയിട്ടുണ്ടത്രെ. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങൾക്കു മാത്രമേ പിടികിട്ടാതുള്ളൂ. കാര്യമെന്തൊക്കെയായാലും ബിബിസിയും ഫ്രഞ്ച് മാധ്യമങ്ങളും വേണം കാര്യങ്ങൾക്ക് ഒരു തീർച്ചമൂർച്ച ഉണ്ടാക്കാൻ. പോരാത്തതിനു ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങളും കൂടി ചേർന്നാൽ കേരള മോഡലിന്റെ കീർത്തി ഈരേഴു പതിനാലു ലോകങ്ങളും കടക്കും. 

കേരളത്തിലെ മാധ്യമങ്ങൾക്കൊന്നും ഇതൊന്നും പിടികിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം       വിവാദങ്ങൾ മാത്രമാണു വാർത്ത. സത്യത്തിൽ ഇവിടത്തെ മാധ്യമ പ്രവർത്തകരെ സർക്കാർ ചെലവിൽ യൂറോപ്പിലോ യുഎസിലോ പരിശീലനത്തിനു പറഞ്ഞുവിടുകയാണു ചെയ്യേണ്ടത്. എന്നാൽ അതു സാമ്രാജ്യത്തത്തിനു വിടുപണി ചെയ്യുകയാണെന്ന് ആക്ഷേപമുയരാൻ അവസരമുണ്ടാക്കുമെന്നതിനാൽ തൽക്കാലം വേണ്ടെന്നുവച്ചിരിക്കുകയാണ്. വെനസ്വേലയിലേക്കു കേരളത്തിൽനിന്നു ചെറിയൊരു മാധ്യമസംഘത്തെ അയയ്ക്കുന്ന കാര്യമാണ് ഏറ്റവുമൊടുവിൽ പരിഗണിക്കുന്നത്. 

തത്തയും സ്രാവും

സ്രാവുകളോടൊപ്പം നീന്തുന്നത് അതീവ ദുഷ്കരമായ പ്രക്രിയയാണ്. വെറുമൊരു പച്ചപ്പനന്തത്തയായി അനന്ത നീലവിഹായസിൽ പറന്നുനടക്കുന്നതു വെറുമൊരു റിക്രിയേഷൻ മാത്രം. സ്രാവിൻപറ്റത്തോടു ചേർന്നു നീന്താൻ ഏറെ ധൈര്യം വേണം. 

നമ്മുടെ സ്വന്തം തത്ത വിജിലൻസിൽനിന്നു പോയെങ്കിലും ‘തത്തമ്മേ പൂച്ച പൂച്ച’ എന്നു പറയാൻ തയാറായിട്ടില്ല. അദ്ദേഹം വെറും തത്തയാകാനല്ല, വമ്പൻ സ്രാവുകളോടൊപ്പം നീന്തി മഹാസമുദ്രങ്ങൾ കീഴടക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. വെറുതെയല്ല തന്റെ പുസ്തകം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ ക്ഷണിച്ചത്. 

പിണറായി സഖാവ് ഒരു വമ്പൻ സ്രാവാണെന്ന് അറിയാത്തവർ ചുരുങ്ങും. എന്നാൽ വെറുമൊരു നെത്തോലിയായ കെ.സി.ജോസഫ് എന്തോ കത്തോ മറ്റോ എഴുതിയെന്നു കേട്ടപ്പോൾത്തന്നെ പിണറായി സഖാവ് വിരണ്ടു പുസ്തകപ്രകാശനത്തിൽനിന്നു പിൻവാങ്ങിയതു കൊലച്ചതിയായി. പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച അപൂർവം പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണു നമ്മുടെ തത്തയെന്നെങ്കിലും അദ്ദേഹം ഓർക്കണമായിരുന്നു. 

തൽക്കാലം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ മുഖ്യമന്ത്രിയുടെ കയ്യിലൂടെ പ്രകാശനം ചെയ്തില്ലെങ്കിലും വിൽപനയിൽ മോശമല്ലാത്ത റെക്കോർഡ് സൃഷ്ടിച്ചു മുന്നേറുകയാണ്. ഇതിന്റെ തുടർച്ചയായി വരുന്ന ‘ഡോൾഫിനുകൾക്കൊപ്പം നീന്തുമ്പോൾ’, ‘തിമിംഗിലങ്ങൾക്കൊപ്പം നീന്തുമ്പോൾ’ എന്നീ പുസ്തകങ്ങളുടെ വിൽപനയും മോശമാകില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി എന്തെങ്കിലും സഹായം ചെയ്യണം. 

മോദിയാശാന്റെ കല്ലേപ്പിളർക്കും കൽപന

ഇടവപ്പാതിക്കാലം വന്നാൽ ഉൽസവ സീസൺ തീരുകയാണു പതിവ്്. എന്നാൽ ഇത്തവണ പുതിയ പുതിയ ഉൽസവങ്ങൾക്കു തുടക്കം കുറിക്കുകയാണു ചെയ്തിരിക്കുന്നത്. ഇതിന്റെ ക്രെഡിറ്റ് പൂർ‍ണമായും മോദിയാശാനും പിണറായി സഖാവിനുമാണെന്നു പറയാതെ വയ്യ. 

പശു മുതൽ ഒട്ടകംവരെയുള്ള നാൽക്കാലികളെ കശാപ്പിനായി വിൽക്കാൻ പാടില്ലെന്നാണു മോദിയാശാന്റെ കൽപന. കൽപന ആശാന്റെ ആയതിനാൽ സംഗതി കല്ലേപ്പിളർക്കുന്നതായിരിക്കുമെന്നു തീർച്ച. എന്നാൽ കേരളത്തിലെ യുവജന സംഘടനകൾ ഇതു പുതിയ ഉൽസവ സീസണിന്റെ കൊടി ഉയർത്തലായാണു കണ്ടിരിക്കുന്നത്.

ഇപ്പോൾ നാട്ടിലെമ്പാടും ബീഫ് ഫെസ്റ്റിവലാണ്. സെക്രട്ടേറിയറ്റിനു മുന്നിൽ ഡിവൈഎഫ്ഐ നടത്തിയതാണ് ഇക്കൂട്ടത്തിൽ വലിയ ഫെസ്റ്റിവൽ. ഏതാണ്ട് ഒരു പെരുങ്കളിയാട്ടത്തിന്റെ ചട്ടവട്ടങ്ങളായിരുന്നു അവിടെ എന്നാണ് അനുഭവസ്ഥർ പറയുന്നത്.

എന്നാൽ‍ ഇക്കാര്യത്തിൽ കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാർ ഡിവൈഎഫ്ഐക്കാരെ ശരിക്കും തോൽപിച്ചുകളഞ്ഞു. ഏതോ കശാപ്പുശാലയിൽ പോയി ബീഫ് വാങ്ങി പാകം ചെയ്യുന്ന പരിപാടിയോടൊന്നും യൂത്തുകാർക്കു പഥ്യമില്ല. അവർ തടിച്ചു കൊഴുത്ത കാളക്കുട്ടനെ വാങ്ങി നടുറോഡിൽ വെട്ടി പാകം ചെയ്താണു പെരുങ്കളിയാട്ടം ഗംഭീരമാക്കിയത്. ഇത്തരത്തിൽ എല്ലാ ജില്ലകളിലും ഇത്തരം കശാപ്പു പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയാൽ ഒരുപാടു യൂത്ത് കോൺഗ്രസുകാർക്കു സ്വയം തൊഴിൽ കണ്ടെത്താൻ സഹായകമാകും. 

വിഎസും ഒന്നാം വാർഷികവും

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽനിന്നു വിഎസ് സഖാവു വിട്ടുനിന്നത് എന്തുകൊണ്ടാണെന്ന് ഇഴപിരിച്ചു ചർച്ച ചെയ്യുന്ന തിരക്കിലാണു      മാധ്യമ വിശാരദർ. ഇതിനേക്കുറിച്ച് ഇത്ര ചർച്ച ചെയ്യേണ്ടതുണ്ടോ എന്നു ന്യായമായും സംശയിക്കാം. തനിക്കു സമ്മാനിച്ച    കാബിനറ്റ് പദവി ഇടമലയാർ പിള്ളയ്ക്കും കൊടുത്തതാണു വിഎസിനെ പ്രകോപിപ്പിച്ചതെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ വിഎസിനു കാബിനറ്റ് പദവി നൽകുമ്പോൾ    ആചന്ദ്രതാരം ഇനിയാർക്കും കാബിനറ്റ് പദവി   നൽകില്ലെന്ന് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നു മറ്റൊരു കൂട്ടർ പറയുന്നു. 

മന്ത്രിസഭാ വാർഷികത്തിൽ വേദിയിലേക്കു ക്ഷണിക്കാൻ ആർഎസ്പി (ലെനിനിസ്റ്റ്) നേതാവ്     കോവൂർ   കുഞ്ഞുമോൻ, സിഎംപി    നേതാവ്   എൻ.വിജയൻ പിള്ള തുടങ്ങി ഒട്ടേറെ ത്യാഗസുരഭില ജീവിതം നയിച്ച ഒട്ടേറെ വിപ്ലവനേതാക്കളുണ്ട്. വിഎസ് സഖാവാണെങ്കിൽ കുറേക്കാലമായി ഇത്തരം വേദികളിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. കണ്ടു ബോറടിച്ച മുഖം ഒഴിവാക്കാമെന്നു കരുതിയതല്ലാതെ   ഇക്കാര്യത്തിൽ വിഎസിനെ ഒഴിവാക്കാൻ    ബോധപൂർവമായി ഒരു ഗൂഢാലോചനയും    നടത്തിയിട്ടില്ല. വിഎസ് വേദിയിൽ    ഇല്ലാത്തതുകൊണ്ട് ഉദ്ഘാടനച്ചടങ്ങിന്    ഒരു കുഴപ്പവും സംഭവിച്ചിട്ടുമില്ല.

പോരാത്തതിനു ഫ്യൂഷൻ മ്യൂസിക് എല്ലാം നടക്കുന്ന ചടങ്ങിലേക്കു വിഎസിനെ ക്ഷണിക്കുന്നതിൽ അടിസ്ഥാനപരമായിത്തന്നെ അപാകതയുണ്ട്. വല്ല കൂത്തോ കൂടിയാട്ടമോ   ഒക്കെയായിരുന്നെങ്കിൽ വിഎസിനു     കാര്യം    പിടികിട്ടുമായിരുന്നു. അല്ലാതെ വയലിനും   ഡ്രംസുമൊക്കെ തകർക്കുന്ന സ്ഥലത്തു വിഎസിന്റെ സാന്നിധ്യം പൊന്നുരുക്കുന്നിടത്തു പൂച്ചയുടെ സാന്നിധ്യംപോലെയാകുമെന്നു പ്രത്യേകം പറയേണ്ടതില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :