കണ്ണൂരിലെ കൊലപാതകത്തില്‍ ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച ശോഭ സുരേന്ദ്രനെയും എം.ടി. രമേശിനെയും തള്ളി ബി.ജെ.പി കേന്ദ്രനേതൃത്വം. നേതാക്കള്‍ ഭരണഘടനാപദവിയെ മാനിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ബിജെപിയുടെ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്നും റൂഡി അഭിപ്രായപ്പെട്ടു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന് പ്രതികരിച്ചു.
Advertisement