കണ്ണൂർ പയ്യന്നൂരിൽ ആർ എസ്.എസ് പ്രവർത്തകന് ബിജു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിലായി. ഇവരെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യംചെയ്യുകയാണ്. കൊലപതാകത്തിന് നേതൃത്വം നല്കിയ റിനീഷ് ഉള്‍പ്പെടെയുള്ളവരാണ്. പിടിയിലായത്.
പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയതോടെയാണ് നിര്‍ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.രാമന്തളി സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ പോലീസ് ഇന്ന് പുലർച്ചെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബിനോയിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏപ്രിൽ 25ന് ബിനോയിയിൽ നിന്ന് നിഥിൻ വാടകയ്ക്ക് എടുത്ത കാർ ജിജേഷിന് കൈമാറി എന്നും ഈ കാർ ഉപയോഗിച്ചാണ് ബിജു സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയതെന്നും കണ്ടെത്തി.
കൊലപാതക കേസുകൾ ഉൾപ്പെടെ പ്രതികളായ റിനീഷും അനൂപുമാണ് കൊലയ്ക്ക് നേതൃത്വം നൽകിയതെന്നും രാജേഷിന്റെ മൊഴിയിൽ ഉണ്ട് ഇന്നോവ കാറിൽ ഉണ്ടായിരുന്ന ബൈക്കിന്റെ പെയിന്റ് പരിശോധിച്ച ഫോറൻസിക്ക് വിദഗ്ധർ ഇടിച്ചിട്ടത് ഈ ഇന്നോവ ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചു.