അവകാശങ്ങൾ സംരക്ഷിക്കാന്‍ നഴ്സുമാര്‍ പോരാട്ടത്തിനിറങ്ങണമെന്ന് നടി പാര്‍വതി. നഴ്സുമാരുടെ ജോലിയുടെ മഹത്വം തിരിച്ചറിയാന്‍ ടേക്ക് ഓഫിലെ വേഷം സഹായിച്ചുവെന്ന് പാര്‍വതി പറഞ്ഞു. ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ ലോക നഴ്സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാർവതി.
ടേക്ക് ഓഫിലെ നഴ്സ് വേഷത്തിന് ലഭിച്ച അഭിനന്ദനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് നഴ്സസ് ദിനാഘോഷത്തിന് പാര്‍വതിയെത്തിയത്. ടേക്ക് ഓഫില്‍ അഭിനയിക്കുന്നതിനു മുന്‍പ് നടത്തിയ പഠനത്തിലാണ് നഴ്സുമാരുടെ കഷ്ടപ്പാടുകള്‍ തിരിച്ചറിഞ്ഞതെന്ന് പാര്‍വതി പറഞ്ഞു. സിനിമ പുറത്തിറങ്ങിയശേഷം വന്ന പ്രതികരണങ്ങളാണ് ഈ ജോലിയുടെ മഹത്വം ബോധ്യപ്പെടുത്തിയത്. ഏറെ കഷ്ടപ്പാട് നിറഞ്ഞ ജോലി ചെയ്യുന്ന നഴ്സുമാര്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടണമെന്ന് പാര്‍വതി പറഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും താരം വാഗ്ദാനം ചെയ്തു.
അവയവദാനത്തിനുള്ള സന്നദ്ധതയും പാര്‍വതി അറിയിച്ചു. മികച്ച സേവനം നടത്തിയ നഴ്സുമാര്‍ക്ക് സമ്മാനം വിതരണം ചെയ്തും, നഴ്സുമാര്‍ക്കൊപ്പം സെല്‍ഫിയെടുത്തുമാണ് പാര്‍വതി മടങ്ങിയത്.