സെൻകുമാർ വിഷയത്തിൽ കോടതിയിൽ തിരിച്ചടി നേരിട്ട മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി നേതാവ് കെ. സുരേന്ദ്രന് മറുപടിയുമായി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖം ടവ്വൽ ഉപയോഗിച്ച് മുഖം തുടയ്ക്കുന്ന ചിത്രത്തോടൊപ്പം ഒരു കയറുണ്ടായിരുന്നെങ്കിൽ... എന്നാണ് സുരേന്ദ്രൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദുരിതത്തിലാണ്ട കർഷകരുടെ പടത്തോടൊപ്പം ‘‘ഒരു കഷണം കയറുണ്ടായിരുന്നെങ്കിൽ" നമ്മുടെ രാജ്യത്തെ കർഷകരിലും, കാമ്പസുകളിലെ ദളിത് വിദ്യാർത്ഥികളിലും, മോദി ഭരണം സൃഷ്ടിച്ച ചിന്താഗതി..!!! എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Advertisement