മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നായിരുന്നു മന്ത്രി എ.കെ.ബാലന്റെ ന്യായം. സര്‍ക്കാരിന്റെ നിയമോപദേശകരുണ്ടാക്കിയ വിനയാണിതെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പ്രതികരിച്ചു.
കോടതിച്ചെലവിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കരുത്, അത് മുഖ്യമന്ത്രി തന്നെ നല്‍കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ ദുരഭിമാനമാണ് തിരിച്ചടിക്ക് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസനും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.
സര്‍ക്കാരിന് നിയമോപദേശം നല്കിയ പണ്ഡിതരില്‍നിന്ന് കോടതിച്ചെലവും വക്കീല്‍ഫീസും ഈടാക്കണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ അഹന്തയ്ക്കേറ്റ തിരിച്ചടിയാണിതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.