E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:03 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

എന്തും വിളിച്ച് പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണം: പന്ന്യന്‍ രവീന്ദ്രന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അധിക്ഷേപം ചൊരി​ഞ്ഞ മന്ത്രി എം.എം.മണിക്കെതിരെ വ്യാപകപ്രതിഷേധം.  വാര്‍ത്തയുണ്ടാക്കാന്‍ എന്തും വിളിച്ച് പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണമെന്ന് സി.പി.ഐ കേന്ദ്രസെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മണിയുടെ പ്രസംഗം ജനാധിപത്യത്തിന്  ചേര്‍ന്നതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.  എം.എം മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അടിമാലി ഇരുപതേക്കറിലെ മണിയുടെ പ്രസംഗത്തെക്കുറിച്ച് പരോക്ഷവിര്‍ശനമായിരുന്നു പന്ന്യന്റേത്. വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ട്. ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും ഇവരുടെ സ്ഥാനമെന്നും പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് പറ‍ഞ്ഞു. 

മന്ത്രിസ്ഥാനത്തിന് ചേര്‍ന്നതല്ല മണിയുടെ പ്രസംഗമെന്നും കയ്യേറ്റക്കാരെ സഹായിക്കാനാണ് മുഖ്യമന്ത്രിയും എം.എം മണിയും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും എം.എം ഹസന്‍ ഒറ്റപ്പാലത്ത് പറഞ്ഞു. മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയുമെന്നായിരുന്നു  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ പ്രതികരണം

സഭ്യതയുടെയും സാമാന്യമര്യാദയുടേയും സര്‍വ്വസീമകളും മന്ത്രി എം.എം മണി ലംഘിച്ചെന്നും ഇതുപോലൊരു മന്ത്രിയെക്കുറിച്ച്  നാട് ലജ്ജിക്കേണ്ട അവസ്ഥയാണെന്നും സുധീരന്‍  ഫെയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ഥിരബുദ്ധി നഷ്ടമായ മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :