E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:06 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകര്‍ ഭൂസംരക്ഷണ സേന പ്രവര്‍ത്തകനെ മര്‍ദിച്ചു. നടപടിക്ക് സഹായിക്കാതെ പൊലീസ് നോക്കിനിന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം തേടി റവന്യുമന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു. സബ്കലക്ടര്‍ നിര്‍േദശിച്ചിട്ടും ഇടപെടാതിരുന്ന പൊലീസുകാര്‍ക്കെതിരെ ജില്ലാകലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു 

വിരമിച്ച ആരോഗ്യവകുപ്പ്് ഉദ്യോഗസ്ഥനാണ് ദേവികുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ പത്ത് സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി ഷെഡ് സ്ഥാപിച്ചത്. ഇത് ഒഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേന പ്രവര്‍ത്തകരെ പഞ്ചായത്തംഗം സുരേഷ്‌കുമാര്‍.,സിപിഎം ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബി എന്നിവരുടെ നേതൃത്വത്തില്‍ തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. 

സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായി പൊലീസുകാര്‍ കയ്യുംകെട്ടി നിന്നു. സബ് കലക്ടര്‍ സിഐയെ ഫോണില്‍ വിളിച്ച് ശകാരിച്ചതിനു പിന്നാലെയാണ് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയത്. 

കയ്യേറ്റം ഒഴിപ്പിക്കാതെ മടങ്ങില്ലെന്ന് സബ്കലക്ടറും നിലപാടെടുത്തതോടെ സംഘര്‍ഷാവസ്ഥ നീണ്ടു. യാത്രയിലായിരുന്ന റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് റവന്യു ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം തേടി. പൊലീസ് സഹായം മുഖ്യമന്ത്രി ഉറപ്പുനല്‍കി. പിന്നീട് എസ്.രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്ഥലതെത്തി ചര്‍ച്ച നടത്തിയ ശേഷം സിപിഎം പ്രവര്‍ത്തകര്‍തന്നെ കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി. ഭൂസംരക്ഷണ സേന പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സുരേഷ്‌കുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചപറ്റിയെന്നും സര്‍ക്കാര്‍ നടപടി തടഞ്ഞ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും കാണിച്ച് ജില്ലാ കലക്ടര്‍ റവന്യുമന്ത്രിക്കും റവന്യു സെക്രട്ടറിക്കും റിപ്പോര്‍ട്ട് നല്‍കി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :