മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം തൊടുപുഴയിലെത്തിയ കേന്ദ്രമന്ത്രി സി.ആര്. ചൗധരിക്ക് താമസമൊരുക്കിയ പിഡബ്യൂഡി റസറ്റ് ഹൗസില്‍ സുരക്ഷാവീഴ്ച. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഒന്നരമണിക്കൂറിലേറെ റസ്റ്റ് ഹൗസിലെ വൈദ്യുതി മുടങ്ങി. മെഴുകുതിരിവെട്ടം പോലുമില്ലാതെ മന്ത്രി മുറിയില്‍ കുടുങ്ങി. വൈദ്യുതി മുടങ്ങിയിട്ടും ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ല. മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി സി.ആര്. ചൗധരി തൊടുപുഴയിലെത്തിയത്.
പിഡബ്യൂഡി റസ്റ്റ് ഹൗസിലാണ് മന്ത്രിക്ക് താമസം ഒരുക്കിയത്. രാത്രി ഒന്‍പതരയോടെ റസ്റ്റ് ഹൗസില്‍ വൈദ്യുതി മുടങ്ങി. മെയിന്സ്വിച്ചിലെ തകരാറാണ് വൈദ്യുതി മുടങ്ങാന്‍ കാരണം. കെഎസ്ഇബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. ജനറേറ്റര്‍, എമര്‍ജന്‍സി ലാംപ് ഉള്‍പ്പെടെയുള്ള ബദല്‍ സംവിധാനങ്ങളൊന്നും റസ്റ്റ് ഹൗസിലുണ്ടായില്ല. രണ്ട് ജീവനക്കാര്‍ മാത്രമാണ് റസ്റ്റ് ഹൗസിലുണ്ടായിരുന്നത്. കനത്ത ചൂടില്‍ എസിയും പ്രവര്‍ത്തിക്കാതായതോടെ മന്ത്രി ഏറെ വിഷമിച്ചെങ്കിലും മറ്റൊരു താമസസൗകര്യം വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഒടുവില്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിച്ച മെഴുകുതിരിയാണ് റസ്റ്റ് ഹൗസില്‍ വെളിച്ചം നല്‍കിയത്.
ഒന്നരമണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയിട്ടും ഡിവൈഎസ്പി, സിഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തിയില്ല. ഒരു എസ്ഐയും രണ്ട് പൊലീസുകാരും മാത്രമാണ് റസ്റ്റ് ഹൗസിലുണ്ടായിരുന്നത്. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന് ഇടപ്പെട്ടാണ് വൈദ്യുതി് പുനസ്ഥാപി്ച്ചത്. പ്രദേശത്തെ ഒരു ഇലക്ട്രീഷ്യനെ വിളിച്ചുവരുത്തി കട തുറന്നാണ് തകരാര്‍ പരിഹരിച്ചത്. കേന്ദ്ര സഹമന്ത്രി താമസിക്കുന്ന റസ്റ്റ് ഹൗസും പരിസരവും ഒന്നര മണിക്കൂറിലേറെ ഇരുട്ടിലായത്് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. പൊലീസുകാരുടെ അനാസ്ഥയുള്പ്പടെ ചൂണ്ടികാട്ടി ബിജെപി ജില്ലാ നേതൃത്വം നാളെ ഡിജിപിക്ക് പരാതി നല്‍കും.
Advertisement