ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിന് പിന്നാലെ മുഖ്യമന്ത്രിക്ക് വന്‍സുരക്ഷ. പ്രതിപക്ഷ പ്രതിഷേധം നേരിടുകയാണ് ഉദ്ദേശം. ഇന്ന് പകല്‍ മുഴുവന്‍ എറണാകുളം ഗസ്റ്റ്്ഹൗസില് ചെലവിട്ട പിണറായി വിജയന്റെ സുരക്ഷയ്ക്കായി മൂന്നൂറിലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്.
രാഷ്ട്രപതിയെയോ പ്രധാനമന്ത്രിയെയോ പോലുളള വിവിഐപികള്‍ എത്തുമ്പോള്‍ ഏര്‍പ്പെടുത്തുന്നതിനു സമാനമായ പൊലീസ് വിന്യാസമാണ് എറണാകുളം ഗസ്റ്റ്്ഹൗസിനു പരിസരത്ത് ഇന്ന് കണ്ടത്. മുഖ്യകവാടത്തില്‍ മാത്രമല്ല ഗസ്റ്റ്്ഹൗസിനു പിന്നിലും സമീപത്തെ പ്രസ്ക്ലബ് റോഡിലും ബ്രോഡ്്്വേയിലേക്കുളള വഴിയിലുമെല്ലാം പൊലീസ് നിറഞ്ഞു. ജില്ലാ ജഡ്്ജിയുടെ വാഹനം പോലും ഗസ്റ്റ്്ഹൗസ് കോമ്പൗണ്ടിലേക്ക് കടത്തിവിടാതെ തടഞ്ഞു.
കരിങ്കൊടി പ്രതിഷേധത്തിനുളള സാധ്യത കണക്കിലെടുത്ത് ഗസ്റ്റ്്ഹൗസിന് നൂറു മീറ്റര്‍ അകലെ പ്രസ്്ക്ലബിനു സമീപം സംഘടിച്ച നാല് കെഎസ്്യു പ്രവര്‍ത്തകരെ മുഖ്യമന്ത്രി പുറപ്പെടുന്നതിനു മുമ്പേ അറസ്റ്റ് ചെയ്തു നീക്കി. മൂന്നരയോടെ പുറത്തിറങ്ങിയ മുഖ്യമന്ത്രി കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറാകാതെ പുറത്തേക്ക്. ഗാര്‍ഡ് ഓഫ് ഓണറിനു േശഷം നീങ്ങിയ വാഹന വ്യൂഹത്തിനു പിന്നാലെയും പൊലീസിന്റെ ഓട്ടം തുടര്‍ന്നു.