ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്പനശാലകള് ഇന്നു മുതല്‍ തുറക്കില്ല. പാതയോരത്തെ പഞ്ചനക്ഷത്ര ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ അടച്ചുപൂട്ടി. 11 പഞ്ചനക്ഷത്ര ബാറുകള്‍, 18 ക്ലബുകള്‍, 616 ബീയര്‍ വൈന്‍ പാര്‍ലറുകള്‍, 134 ബവ്റിജസ് ഒൗട്ട്ലെറ്റുകള്‍, 19 കണ്‍സ്യുമര്‍ഫെഡ് ഒൗട്ട്ലെറ്റുകള്‍ എന്നിവയാണ് പൂട്ടിയത്. മദ്യവില്പനശാലകള് പാതയോരത്ത് നിന്ന് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇന്നും തുടരും. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ബാര്‍ ഉടമകള്‍ തീരുമാനമെടുത്തങ്കിലും തുടര്‍ നടപടികളില്‍ തീരുമാനമായില്ല.
Advertisement