ധാര്‍മികത മുന്‍നിര്‍ത്തിയുള്ള എ.കെ.ശശീന്ദ്രന്റെ രാജി മലപ്പുറത്ത് ഇടതുപക്ഷത്തിന്റെ യശസ് ഉയർത്തുമെന്ന് എൽ.ഡി.എഫ് നേതൃത്വം. സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം മുതിർന്ന നേതാക്കൾ കൂടി എത്തിയാൽ മത്സരത്തിന് വാശിയേറുമെന്നാണ് പ്രതീക്ഷ. സ്ഥാനാർഥി എം.ബി. ഫൈസൽ രണ്ട് നിയമസഭാ മണലങ്ങളിൽ വാഹന പര്യടനം പൂർത്തിയാക്കി.