മലപ്പുറത്തെ ഇടത് സ്ഥാനാർഥി എം.ബി ഫൈസൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. കുഞ്ഞാലിക്കുട്ടിയുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന വാദം മുതിർന്ന നേതാവ് പാലൊളി മുഹമ്മദ്കുട്ടിയും നിഷേധിച്ചു.
മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമദ് കുട്ടി മന്ത്രി കെ.ടി ജലീൽ ജില്ലാസെക്രട്ടറി ഇ.പി വാസുദേവൻ സിപിഐ നേതാവ് കെപി രാജേന്ദ്രന് തുടങ്ങി മുന്നണിയിലെ പ്രമുഖ നേതാക്കൾക്കൊപ്പമാണ് ഫൈസൽ പത്രിക സമർപ്പിക്കാനെത്തിയത്.ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയാണ് സ്ഥാനാർഥിക്ക് കെട്ടിവെയ്്ക്കാനുള്ള പണം നൽകിയത്.ജില്ലാകലക്ടർ അമിത് വീണയ്ക്ക് ഫൈസൽ നാമനിർദേശ പത്രിക കൈമാറി
വ്യക്തികൾ തമ്മിൽ അല്ല മത്സരം നിലപാടുകൾ ഏറ്റുമുട്ടുമ്പോൾ തിരഞ്ഞെടുപ്പ് ഇടത് മുന്നണിയ്ക്കനുകൂലമാണെന്നും ഫൈസൽ പ്രതികരിച്ചു. സ്ഥാനാർഥിയുടെ പ്രായം പ്രശ്നമില്ലെന്നും കുറ്റിപ്പുറത്ത് കെ,ടി ജലീൽ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയത് മീശ മുളയ്ക്കാത്ത പ്രായത്തിലാണെന്നും പാലൊളി മുഹമദ് കുട്ടി പറഞ്ഞു, തിരഞ്ഞെടുപ്പ് കൺവെൻഷനോടെ പ്രചരണം ഊർജിതമാക്കുകയണ് മണ്ഡലത്തിൽ ഇടത് മുന്നണി .