E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 10:19 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കൃഷ്ണദാസിന്റെ അറസ്റ്റ്; പൊലീസ് നടപടിയിൽ ഹൈക്കോടതിക്ക് അതൃപ്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെഹ്റുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത രീതിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്ക് നെഹ്റുഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത് നല്‍കി. 

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങവാണ് ഹൈക്കോടതി അന്വേഷണസംഘത്തോട് ആരാഞ്ഞത്. ലക്കിടി ജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ചെന്ന പരാതിയില്‍ കൃഷ്ണദാസിന് നേരിട്ട് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് നല്‍കിയത് ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു. എന്നാല്‍ പിന്നീട് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താനുള്ള സാഹചര്യം വിശദീകരിക്കാന്‍ കോടതി അന്വേഷണസംഘത്തോട് നിര്‍ദേശിച്ചു കേസന്വേഷണത്തിന്റെ ഏതുഘട്ടത്തിലും വകുപ്പുകള്‍ മാറ്റാന്‍ അന്വേഷണസംഘത്തിന് അവകാശമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാറ്റം വന്നത് എങ്ങിനെയെന്ന് വിശദീകരണമെന്നായി കോടതി. ഉച്ചയ്ക്ക് ശേഷം ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ചപ്പോള്‍ 

എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി നാളത്തേക്ക് മാറ്റി പരാതിക്കാരനായ ഷാഹിര്‍ ഷൗക്കത്തിലും ജാമ്യാപേക്ഷയില്‍ കക്ഷിചേരന്‍ അപേക്ഷ നല്‍കി. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയും കോടതിയില്‍ എത്തിയിരുന്നു. അതേസമയം കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്ക് നെഹ്റുഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത് നല്‍കി. ജിഷ്ണുകേസില്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ഇതിന് തെളിവാണ്. നെഹ്റുഗ്രൂപ്പിലെ ചടങ്ങില്‍ ജഡ്ജി പങ്കെടുത്ത ചിത്രവും മഹിജ കത്തിനൊപ്പം സമര്‍പ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :