കാഞ്ഞിരപ്പള്ളിയിൽ കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കോടതി ഉത്തരവ് നടപ്പാക്കിയതോടെ പെരുവഴിയിലായ രോഗിയായ അമ്മയ്ക്കും മകള്‍ക്കും സഹായം. ടേക് ഓഫ് സിനിമയുടെ അണിയ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് അഞ്ചുലക്ഷം രൂപ കൈമാറും. അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനായിരം രൂപാ അനുവദിച്ചു. വാടകവീട്ടിലേക്ക് കുടുംബത്തെ മാറ്റാന്‍ നാട്ടുകാരും ശ്രമം തുടങ്ങിക്കഴിഞ്ഞു. അതേ സമയം വനിതാ കമ്മീഷനും ചൈൽഡ് ലൈനും തിരിഞ്ഞു നോക്കിയില്ലെന്ന് ബബിത ആരോപിച്ചു.
കരളലിയിക്കുന്ന ഈ ദൃശ്യം കണ്ടാണ് നാടുണര്‍ന്നത്. ആശ്രയമറ്റ കുടുംബത്തെ സഹായിക്കാന്‍. രോഗിയായ അമ്മ ബബിതയെയും മകളെയും പൊലീസ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന വനിതാ കമ്മീഷൻ ഉൾപ്പെടെ തിരിഞ്ഞു നോക്കിയില്ലെന്നും ബബിത ആരോപിച്ചു
എന്നാൽ ഈ വേദനകൾക്കിടയിലും ബബിതയ്ക്കും മകൾക്കും സഹായം നൽകാൻ മനസ്സാക്ഷി മരവിക്കാത്ത ഒരു പറ്റം ആളുകളുണ്ടായി. കാഞ്ഞിരപ്പള്ളി ജുമാ അത്തും പൊലീസും ചേര്‍ന്ന് ഇവര്‍ക്കായി ഒരു വാടകവീട് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം സ്ഥലം വാങ്ങി വീട് പണിതുകൊടുക്കണമെന്നാണ് ഇവരുടെ ആഗ്രഹം. മലയാള മനോരമ ദിനപ്പത്രത്തിലും മനോരമ ന്യൂസ് ചാനലിലും വന്ന വാര്‍ത്തകണ്ട് ടേക് ഓഫ് സിനിമ അണിയറ പ്രവര്‍ത്തകര്‍ ഈ ദൗത്യത്തിനായി അഞ്ചുലക്ഷം രൂപ നല്‍കും. കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, പാര്‍വതി, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.ബബിതയുടെയും മകളുടെയും സഹായത്തിനായി കാഞ്ഞിരപ്പള്ളി എസ് ഐ മുൻ കൈ എടുത്ത് ജമാ അത്തിന്റെ സഹകരണത്തോടെ ബബിതയുടെ പേരിൽ ഇന്ത്യൻ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയി ൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
പേര്: ബബിത ഷാനവാസ് ഖാൻ
അക്കൗണ്ട് നമ്പര്‍: 6514011290
ഇന്ത്യൻ ബാങ്ക്
കാഞ്ഞിരപ്പള്ളി ശാഖ
IFSC: IDIB000K277