E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 03:24 AM IST

Facebook
Twitter
Google Plus
Youtube

More in India

കുല്‍ഗാം ജില്ലയിലെ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് സാരമായി പരുക്കേറ്റു. പെട്രോളിങ് നടത്തുകയായിരുന്ന സൈനികവാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരരും കൊല്ലപ്പെട്ടു.

കുപ്്്വാര, കുല്‍ഗാം, പുല്‍വാമ, അനന്ത്്നാഗ് എന്നീ മേഖലകളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെതുടര്‍ന്ന് അതിര്‍ത്തിപ്രദേശങ്ങളില്‍ തിരച്ചില്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കുല്‍ഗാം ജില്ലയിലെ യരിപ്പോര മേഖലയില്‍ പെട്രോളിംങ് നടത്തുകയായിരുന്ന സൈനികവാഹനങ്ങള്‍ക്ക് നേരെ പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദീനാണെന്നാണ് പ്രാഥമിക നിഗമനം. പാകിസ്ഥാന്‍റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു.

ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ ഭീകരര്‍ സമീപത്തെ വനപ്രദേശത്തേക്ക് രക്ഷപ്പെട്ടു. ഭീകരരില്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങളും കള്ളനോട്ടുകളും പിടികൂടി. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെതുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. അതിനിടെ രാജസ്ഥാനിലെ ജൈസാല്‍മേറില്‍ നിന്ന് പാക് ചാരനെ ബി.എസ്.എഫ് കസ്റ്റഡിയിലെടുത്തു. ബോര്‍‍ഡര്‍ ഇന്‍റലിജന്‍സും ഭീകരവിരുദ്ധ സേനയും സംയുക്തമായി ഇയാളെ ചോദ്യം ചെയ്യുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :