ഡിഎംകെയില്‍ സ്റ്റാലിന് യുഗത്തിന് തുടക്കം. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം എം.കെ.സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ അനാരോഗ്യം കണക്കിലെടുത്താണ് തീരുമാനം. പാര്‍ട്ടി ഭരണഘടന ഭേദഗതിചെയ്താണ് ജനറല്‍ കൗണ്‍സില്‍ ഏകകണ്ഠമായി സ്റ്റാലിനെ വര്‍ക്കിങ് പ്രസിന്റാക്കിയത്.
കലൈഞ്ജറുടെ പിന്‍ഗാമി ദളപതി തന്നെ. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് എം. കെ സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു നേരത്തേ പരിഗണിച്ചിരുന്നതെങ്കിലും കരുണാനിധി ജീവിച്ചിരിക്കെ മറ്റൊരാള്‍ അധ്യക്ഷ സ്ഥാനത്തെത്തുന്നത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞാണ് പുതിയ തീരുമാനം.
സ്റ്റാലിന് അമരത്തെത്തുന്നത് പാര്‍ട്ടിയുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെടുന്നു.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, പ്രമുഖ പത്രാധിപര്‍ ചോ രാമസ്വാമി എന്നിവര്‍ക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ടാണ് ജനറല്‍ കൗണ്‍സില്‍ യോഗം പിരിഞ്ഞത്.