E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

അണിയറ വിട്ട് അരങ്ങിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jayalalitha-sasikala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എൺപതുകളുടെ തുടക്കം. കടലൂർ ജില്ലയിലെ ‘വിനോദ് വിഡിയോ വിഷൻ’ ഒറ്റമുറി വിഡിയോ കസെറ്റ് കടയിൽ തിരക്കിലാണു ശശികല. സർക്കാരിൽ അസിസ്റ്റന്റ് പിആർഒ ആയിരുന്ന ഭർത്താവ് നടരാജന്റെ ജോലി അടിയന്തരാവസ്ഥക്കാലത്തു നഷ്ടമായപ്പോൾ അവർ മുൻകൈയെടുത്തു തുടങ്ങിയ കടയാണ്. ജോലി തിരിച്ചു കിട്ടാനുള്ള കേസ് നടത്തിപ്പിനായി ആഭരണങ്ങൾ വിറ്റതും കടം വാങ്ങിയതും പറഞ്ഞു പലരോടും സങ്കടപ്പെട്ടു, ശശികല. അതിനിടയിലും ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫിയും പഠിച്ചെടുത്തു കല്യാണങ്ങൾ റിക്കോർഡ് ചെയ്തു തുടങ്ങിയപ്പോൾ അയൽക്കാർ അഭിനന്ദിച്ചു, ‘മിടുക്കി. ജീവിക്കാനറിയാം. ഏതു സാഹചര്യത്തിലും പിടിച്ചു നിൽക്കും’.

ശരിയാണ്, അല്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത, തിരൂവാരൂരിലെ മന്നാർഗുഡിയിൽ നിന്നുള്ള ആ ഇരുപത്തിയഞ്ചുകാരി ഇന്നു തമിഴ്നാട് മുഖ്യമന്ത്രിയാകില്ലല്ലോ. കഴിഞ്ഞ 33 വർഷവും ശശികല മുൻ മുഖ്യമന്ത്രി ജയലളിതയുടെ എല്ലാമായിരുന്നു. ജയയുടെ വാക്കുകളിൽ, ‘ സഹോദരി, അമ്മ, കൂട്ടുകാരി.’ എൺപതുകളുടെ തുടക്കത്തിൽ ജയ അണ്ണാ ഡിഎംകെ പ്രചാരണ സെക്രട്ടറിയായിരിക്കെ പൊതുപരിപാടികൾ റിക്കോർഡ് ചെയ്യാൻ അനുമതിയപേക്ഷിച്ചു ചെന്ന കാലത്തു തുടങ്ങിയ കൂട്ട്. 

ജയയുടെ ഗൃഹനാഥ

പോയസ് ഗാർഡനിലെ ജയയുടെ വസതിയിൽ ‘ശശി’യായിരുന്നു ഗൃഹനാഥ. വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി ചെന്നവരോടും ഫർണിച്ചർ മാറ്റാനെത്തിയവരോടും ജയ പറഞ്ഞു, ‘ എല്ലാം ശശിയോട് ചോദിക്ക്’. പിന്നീട്, മന്ത്രിമാരും എംഎൽഎമാരും കാണാനെത്തുമ്പോഴും ജയ പറഞ്ഞിരുന്നത്രെ, ശശികല പറയും പോലെ ചെയ്യാൻ. പക്ഷേ, ഇക്കാലമത്രയും ശശികലയുടെ ശബ്ദം പോലും അണികൾ കേട്ടില്ല, ഒരു പൊതുവേദിയിലും അവർ സംസാരിച്ചില്ല, പാർട്ടിയിലെ ഒരു പദവിയും വഹിച്ചില്ല. പ്രാഥമികാംഗത്വവും നിർവാഹക സമിതിയിലെ ക്ഷണിതാവ് സ്ഥാനവും മാത്രം.

കണ്ണടച്ചുതുറക്കും മുൻപ് കോടീശ്വരർ!

വിവേകാനന്ദം, കൃഷ്ണവേണി ദമ്പതികളുടെ മകളായി 1953ലാണു ശശികലയുടെ ജനനം. തമിഴകത്തെ ശക്തമായ കല്ലാർ സമുദായത്തിൽ. എംജിആറിന്റെ മരണശേഷം ഒറ്റപ്പെട്ട നാളുകളിലാണു ജയ ശശികലയുമായി കൂടുതൽ അടുത്തത്. 1989 മുതൽ ഇരുവരും ഒരുമിച്ചു പോയസ് ഗാർഡനിലായി താമസം. അന്നു ഭർത്താവ് ഉൾപ്പെടെ മന്നാർഗുഡിയിൽ നിന്നു 40 ബന്ധുക്കളും ശശികലയ്ക്കൊപ്പം ജയയുടെ വീട്ടിലെത്തി. അടുക്കളയിലും പൂന്തോട്ടത്തിലും ഓഫിസിലും ജയ ടിവിയിലും എല്ലാം ഇവരായി ജോലിക്കാർ. 1991ൽ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ ശശികലയും താരപ്പകിട്ടിൽ തിളങ്ങി, ബന്ധുക്കളും. അവരെല്ലാം കണ്ണടച്ചു തുറക്കും മുൻപ് കോടീശ്വരർ!

ശശികലയുടെ സഹോദരി പുത്രൻ സുധാകരനെ ജയ ദത്തുപുത്രനാക്കിയതും കോടികൾ മുടക്കി വിവാഹം നടത്തിയതും താൻസി ഭൂമിയിടപാട്, അനധികൃത സ്വത്ത് സമ്പാദനം, പ്ലസറ്റ് സ്റ്റേ ഹോട്ടൽകേസ്, കളർ ടിവി കേസ് തുടങ്ങി ഒട്ടേറെ വിവാദങ്ങളിൽ കുടുങ്ങിയതും അക്കാലത്തായിരുന്നു. ഇന്നു ശശികല മുഖ്യമന്ത്രിയാകണമെന്നു കൂട്ടനിവേദനം നൽകിയ പാർട്ടി, കേസുകളുടെയും വിവാദങ്ങളുടെയും കാലത്ത് ആവശ്യപ്പെട്ടത് അവരെ പുറത്താക്കണമെന്നായിരുന്നു. അങ്ങനെ ജയ 1996ൽ ശശികലയുമായുള്ള ബന്ധം പിരിഞ്ഞു. പക്ഷേ, സ്വത്ത് കേസിൽ ജയിൽവാസം കഴിഞ്ഞു ശശികല വീണ്ടും പോയസ്ഗാർഡനിലെത്തി, ബന്ധം കൂടുതൽ ശക്തമായി.

ജയ വീണ്ടും കടുത്ത നടപടിയെടുത്തതു 2011ലാണ്. മുഖ്യമന്ത്രിയായി അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ ശശികലയെയും നടരാജനടക്കമുള്ള ബന്ധുക്കളെയും വീട്ടിൽ നിന്നു പുറത്താക്കി. അപ്പോഴാണു ശശികലയുടെ ഹൃദയസ്പർശിയായ കത്ത് വാർത്തയായത്, ‘അക്കയാണ് എന്റെ ജീവിതം. അക്കയ്ക്കു വേണ്ടി ഞാൻ എന്റെ ഭർത്താവിനെ ഉപേക്ഷിക്കുന്നു,’ അങ്ങനെ നടരാജനെയും ബന്ധുക്കളെയും ഗേറ്റിനു വെളിയിലാക്കി ശശികലമാത്രം വീണ്ടും ജയയ്ക്കൊപ്പം തിരികെയെത്തി, മരണക്കിടക്ക വരെ കൂട്ടിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :