തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിശ്വാസവോട്ടെടുപ്പ് തേടാനിരിയ്ക്കെ അണ്ണാ ഡിഎംകെയില്‍ പിടിമുറുക്കാന്‍ പനീര്‍സെല്‍വത്തിന്റെ ശ്രമം. ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് , വെങ്കിടേഷ് എന്നിവരെ പുറത്താക്കിയതായി ഇ. മധുസൂദനന് അറിയിച്ചു. പളനിസാമിയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് മൈലാപ്പൂര് എം.എല്‍എ നടരാജന് പ്രഖ്യാപിച്ചു. വിശ്വാസവോട്ടെടുപ്പില്‍ രഹസ്യവോട്ട് വേണമെന്ന് പനീര്‍സെല്‍വം പക്ഷത്തെ എം.എല്‍.എമാര്‍ സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടു. വോട്ട് ചോര്‍ച്ച തടയാന്‍ അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്കി
അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പക്ഷം ആര് എന്നതാണ് തര്‍ക്ക വിഷയമായി പനീര്‍സെല്‍വം ഉയര്‍ത്തി കൊണ്ടുവരുന്നത്. പ്രസീഡിയം ചെയര്മാനാന് ഇ. മധുസൂദനന് ഇപ്പോഴും ആ സ്ഥാനത്ത തന്നെ തുടരുന്നു എന്ന നിലയിലാണ് ശശികല, ദിനകരന് , വെങ്കിടേഷ് എന്നിവരെ പുറത്താക്കിയത്. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ഇനിയും തീര്‍പ്പ് വരാത്ത പശ്ചാത്തലത്തിലാണ് നടപടി. ഇതിനിെട മൈലാപ്പൂര് എം.എല്‍എയും മുന്‍ ഡിജിപിയുമായ വി. നടരാജന് പളനിസാമിയ്ക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൂറുമാറ്റ നിയമത്തെ ഭയക്കുന്നില്ല. അയോഗ്യനാക്കിയാലും എതിര്‍ത്ത് വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ടെടുപ്പില്‍ ഡിഎംകയുടെ തീരുമാനത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്കി. മുസ്്ലിം ലീഗിലെ ഒരംഗത്തിന്റെ പിന്തുണയും ഡിഎംകെയ്ക്കാണ്.