പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിഞ്ഞുനോട്ടക്കാരനെന്ന് രാഹുല്‍ ഗാന്ധി. മറ്റുളളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുകയാണ് മോദി ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട് പരാമര്‍ശത്തിനാണ് രാഹുലിന്റെ മറുപടി. നക്നൗവില് എസ്.പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ പത്തിന പരിപാടി പ്രഖ്യാപിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ലക്നൗവില്‍ അഖിലേഷ് യാദവും രാഹുല്‍ഗാന്ധിയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനുള്ള പത്തിന പരിപാടി പ്രഖ്യാപിച്ചത്. യുവാക്കള്‍ക്ക് സൗജന്യ സ്മാര്‍ട് ഫോണ്‍ നല്‍കുമെന്നതടക്കം പ്രഖ്യാപനത്തിലുണ്ട്. പ്രധാനമന്ത്രി മന് കി ബാത് മാത്രമേ നടത്തുന്നതെന്നും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും അതില്‍ പ്രധാനമന്ത്രി ഒന്നും പറയുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.