പ്രവാസി ഭാരതിയ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളോട് വ്യവസായ സമൂഹത്തിന് സമ്മിശ്ര പ്രതികരണം. നിക്ഷേപ നിയന്ത്രണത്തിൽ ഇളവുവരുത്തിയത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രവാസി വ്യവസായികൾ
പ്രവാസികൾക്കു ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് വ്യവസായികൾ. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ഇന്ത്യയിലുള്ളവരുടെ നിക്ഷേപത്തിന് തുല്യമായി പരിഗണിക്കുമെന്നായിരുന്നു പ്രധാന മന്ത്രിയുടെ പ്രഖ്യാപനം
തൊഴിൽ പരിശീലനം നൽകാനുള്ള പദ്ധതിയും ഗുണം ചെയ്യും. എന്നാൽ സാധാരണക്കാരായ ഗൾഫ് പ്രവാസികളുടെ ആവശ്യങ്ങൾ കാര്യമായി പരിഗണിക്കപ്പെട്ടില്ല, വിദേശ രാജ്യങ്ങളിൽ മിനി പ്രവാസി ഭാരതിയ സംഗമം നടത്താനുള്ള തീരുമാനത്തെയും വ്യവസായികൾ സ്വാഗതം ചെയ്യുന്നു