അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സീറ്റ് മോഹികളുടെ തിരക്ക്. സീറ്റ് നേടാനായി ചില നേതാക്കള്‍ നേരിട്ടെത്തിയപ്പോള്‍ മറ്റ് ചിലര്‍ അണികളെ രംഗത്തിറക്കിയാണ് വിലപേശുന്നത്.
ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം ആളൊഴിഞ്ഞ പൂരപ്പറന്പായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം. എന്നാല്‍ തിരഞ്ഞെടുപ്പടുത്തതോടെ തൃശൂര്‍ പൂരത്തിന്റെ തിരക്ക്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളപ്രാദേശിക നേതാക്കളാണ് കൂടുതലും. ചിലര്‍ അണികളെ തന്നെ രംഗത്തിറക്കിയിരിക്കുന്നു. ബിസിനസുകാരും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കടുത്ത തണുപ്പിനെ അവഗണിച്ച് രാവിലെ മുതല്‍ നേതാക്കളുടെ ഒഫീസുകള്‍ കയറിയിറങ്ങുകയാണ് എല്ലാവരും. എസ്.പിയുമായി സഖ്യത്തിലായത് പലരുടെയും സാധ്യത കുറച്ചെങ്കിലും വിജയിക്കണമെങ്കില്‍ തങ്ങളെ നിര്‍ത്തണമെന്നാണ് അവകാശവാദം.
യു.പിയുടെ ചുമതലയുള്ള ഗുലാംനബി ആസാദിന്റെ ഓഫീസിന്റെ മുന്‍പിലാണ് തിരക്ക് കൂടുതല്‍.ഉത്തര്‍ പ്രദേശിലെ അവസാനവട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറങ്ങുന്നതുവരെ കോണ്‍ഗ്രസ് ആസ്ഥാനം പൂരപ്പറമ്പായി തുടരും.