E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

വിനീതവിധേയനല്ല, കാർക്കശ്യക്കാരനാണ് എടപ്പാടി പളനിസാമി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പനീര്‍സെല്‍വത്തെപ്പോലെ വിനീതവിധേയനല്ല, കാര്‍ക്കശ്യക്കാരനായ നേതാവാണ് എടപ്പാടി പളനിസാമി. ജയലളിതയുടെയും ശശികലയുടെയും വിശ്വസ്ഥനായ പളനിസാമി അണ്ണാ ഡിഎംകെയിലെ തലമുതിര്‍ന്ന നേതാവാണ്. എടപ്പാടി കെ. പളനിസാമി, സേലം ജില്ലയിലെ എടപ്പാടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 4 തവണ എംഎല്‍എയായ പളനിസാമി ,ജയലളിത, പനീര്‍സെല്‍വം മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2016ല്‍ പൊതുമരാമത്ത്, ദേശീയപാത, ചെറുകിട തുറമുഖ വകുപ്പ് മന്ത്രിയായി. എടപ്പാടി താലൂക്കിലെ നെടുങ്കുളത്തെ കര്‍ഷക കുടുംബത്തില്‍ ജനനം. 1980 ല്‍ ജയലളിത പാര്‍ട്ടിയില്‍ സജീവമായ കാലം മുതല്‍ അവരുടെ വിശ്വസ്ഥന്‍.

എംജിആറിന്‍റെ മരണശേഷവും ജയക്കൊപ്പം ഉറച്ചുനിന്നു. പനീര്‍സെല്‍വവും എന്്‍ ആര്‍വിശ്വനാഥനും എ പളനിസാമിയും ആര്‍ വൈദ്യലിംഗവുമാണ് ജയലളിതയുടെ നാല്‍വര്‍ അണി എന്നറിയപ്പെട്ടത്. പടിഞ്ഞാറന്‍മേഖലയിലെ പ്രബലമായ ഗൗണ്ടര്‍ സമുദായാംഗമായ പളനിസാമി സേലം മേഖലയാകെ അണ്ണാ ഡിഎംകെയ്ക്കൊപ്പം നിര്‍ത്തുന്നതില്‍ വിജയിച്ചു. സേലത്തെ പതിനൊനന്ില്‍ പത്തു സീറ്റും നേടിയത്, അണ്ണാഡിഎംകെയുടെ തിരിച്ചുവരവില്‍ നിര്‍ണായകമായിരുന്നു. അതുകൊണ്ടു തന്നെ പലതവണ മന്ത്രിസഭാ അഴിച്ചുപണി നടത്തിയപ്പോഴും പളനിസാമിയെ ജയലളിത കൈവിട്ടില്ല. 1989 മുതല്‍ എടപ്പാടിയെ പ്രതിനിധീകരിക്കുന്നന അദ്ദേഹം 2006ല്‍ മാത്രമാണ് പരാജയമറി‍ഞ്ഞത്. 1998ല്‍ തിരുച്ചങ്കോടു നിന്ന് ലോക്സഭാംഗമായി. 2016ല്‍ പിഎംകെയിലെ എന്‍ അണ്ണാദുരൈയെ 42000ല്‍പ്പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജയലളിതയുടെ മരണശേഷം ശശികല മുഖ്യമന്ത്രിയാകണമെന്ന് ആദ്യം പരസ്യമായി ആവശ്യപട്ടെ പളനിസാമി ചിന്നമ്മയുടെ വിശ്വസ്ഥനായിമാറി. അതുകൊണ്ടു തന്നെയാണ് ജയില്‍വാസത്തിനു പോകുമ്പോള്‍ താന്‍ ഏറെ മോഹിച്ച മുഖ്യമന്ത്രിക്കസേര പളനിസാമിയെ ഏല്‍പ്പിക്കാന്‍ ശശികല തീരുമാനിച്ചതും. നിരവധി അഴിമതി ആരോപണങ്ങളുണ്ടെങ്കിലും ഇതുവരെ കേസുകളിലൊന്നും പ്രതിയായിട്ടില്ല എടപ്പാടി പളനിസാമി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :