E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 11:32 AM IST

Facebook
Twitter
Google Plus
Youtube

More in India

വിശാലസഖ്യം രൂപീകരിക്കാനുള്ള അഖിലേഷ് യാദവിന്റെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പച്ചക്കൊടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യു.പിയില്‍ ബി.ജെ.പിക്ക് എതിരെ വിശാലസഖ്യം രൂപീകരിക്കാനുള്ള അഖിലേഷ് യാദവിന്റെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പച്ചക്കൊടി. എസ്.പിയുമായി ഒന്നിച്ചു മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, മുലായം സിങ്ങുമായി രാഷ്ട്രീയ ഭിന്നതയില്ലെന്ന് അഖിലേഷ് പ്രഖ്യാപിച്ചു. 

അഖിലേഷ് യാദവ് നയിക്കുന്ന സമാജ്്വാദി പാര്‍ട്ടിയുടെ കുടക്കീഴില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. സ്ഥാനാര്‍ഥി പട്ടിക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 

ഇതോടെ ഷീല ദിക്ഷിത് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞു. 125 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും 110 വരെ ലഭിച്ചേക്കുമെന്നാണ് സൂചന. ജെ.ഡി.യു, തൃണമൂല്‍, അജിത് സിങ്ങിന്‍റെ രാഷ്ട്രീയ ലോക്ദള്‍, അപ്്നാദളിലെ കൃഷ്ണപട്ടേല്‍വിഭാഗം എന്നിവരുമായും സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. 

പ്രചരണരംഗത്ത് പ്രിയങ്കഗാന്ധിയേയും ഡിംപിള്‍‍ യാദവിനേയും അണിനിരത്തി വിജയമുറപ്പിക്കാനാണ് ഇനി സഖ്യകക്ഷികളുടെ നീക്കം. കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ വിമുഖത കാട്ടിയ മുലായത്തിന്‍റെ പ്രഭാവം പാര്‍ട്ടിയില്‍ നഷ്ടപ്പെട്ടതോടെയാണ് സഖ്യസാധ്യതയ്ക്ക് അരങ്ങൊരുങ്ങിയത്. 

മുലായവുമായി അഭിപ്രായഭിന്നതയില്ലെന്നും സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി മാത്രമാണ് തര്‍ക്കമുണ്ടായതെന്നും അഖിലേഷ് വ്യക്തമാക്കി. അഖിലേഷിനെതിരെ മല്‍രിക്കുമെന്ന് മുലായം പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യത കുറവാണ്. അതേസമയം, ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികസമര്‍പ്പണം തുടങ്ങി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :