ഉദ്യാനനഗരി എന്ന് വിളിപ്പേരുള്ള ബെംഗളൂരു ഇപ്പോള്‍ കത്തുന്ന തടാകങ്ങളുടെ കൂടെ നഗരമാണ്. അനിയന്ത്രിതമായി ഒഴുക്കിവിടുന്ന രാസമാലിന്യമാണ് തടാകങ്ങളെ തീപിടിപ്പിക്കുന്നത്. വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കര്‍ണാടക സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടിസ് നല്കി.
ഒറ്റ നോട്ടത്തില്‍ മഞ്ഞു നിറഞ്ഞ തടാകമെന്ന് തോന്നാം. എന്നാല്‍ തടാകത്തില്‍ നിന്ന കനാലിലേക്ക് ഒഴുകിവരുന്ന ജലത്തിന്റെ നിറം നോക്കിയാല്‍ മനസിലാകും മാലിന്യങ്ങളുടെ തോത്. രാസമാലിന്യം കലര്‍ന്ന് പച്ചനിറത്തിലായിരിക്കുന്ന ജലം.
പ്രദേശത്തെ ജനജീവിതം ദുസഹമാക്കി ദുര്‍ഗന്ധവും. ഫാക്ടറികളിലെ മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും ഒരു നിയന്ത്രണവുമില്ലാതെയാണ് തടാകത്തിലേക്ക് തള്ളുന്നത്. തടാകത്തിന് തടയാന്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ബെംഗളൂരു വാട്ടര്‍ സപ്ലൈ ബോര്‍ഡ് തുടങ്ങിയവയ്ക്കാണ് ഹരിത ട്രൈബ്യൂണല്‍ നോട്ടിസ് നല്‍കിയത്.