അങ്ങനെ പറഞ്ഞത് പ്രകോപിപ്പിച്ചത് കൊണ്ട്; പ്രിയങ്ക

priyankhagandhi
SHARE

യുപിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി പ്രിയങ്കാ ഗാന്ധി. പരാമര്‍ശം അതിശയോക്തി നിറഞ്ഞ രീതിയില്‍ വ്യാഖ്യാനിച്ചെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുപിയില്‍ തന്‍റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടെയെന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിനുള്ള പ്രിയങ്കയുടെ മറുപടി. തുടര്‍ച്ചയായ ചോദ്യങ്ങള്‍ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരം മറുപടി നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു. യുപിയില്‍ സമാജ്‍വാദി പാര്‍ട്ടിയുടേതും ബിജെപിയുടേതും ഒരേ രാഷ്ട്രീയമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു.

MORE IN INDIA
SHOW MORE